കെസിഇയു തൃപ്പൂണിത്തുറ ഏരിയ സമ്മേളനം
കേന്ദ്ര സഹകരണനയത്തിനെതിരെ പ്രതിഷേധമുയരണം

പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻസറി സ്കൂളിൽ നടത്തിയ പ്രതിഭാദിനം മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു
തൃപ്പൂണിത്തുറ
സംസ്ഥാനത്തെ സഹകരണമേഖലയെ തകർത്ത് ജീവനക്കാരുടെ അവകാശങ്ങൾ കവരുന്ന കേന്ദ്രസർക്കാരിന്റെ പുതിയ സഹകരണനയത്തിനെതിരെ എല്ലാ ജനങ്ങളും പ്രതിഷേധിക്കണമെന്ന് കേരള കോ–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) തൃപ്പൂണിത്തുറ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനംചെയ്തു. യാത്രയയപ്പുസമ്മേളനം പീപ്പിൾസ് അർബൻ കോ–ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ടി സി ഷിബു ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് സി വി സുഭാഷ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി എസ് ഹരി പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ പി ജയ കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ എ ജയരാജ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. എ എൻ സന്തോഷ്, എസ് മധുസൂദനൻ, കെ ബി ജയപ്രകാശ്, ഇ വി ഷീല, എം എസ് രമേശൻ, കെ വി ഷീജ, എം വി ബിനീഷ്, സിന്ധു ബാലകൃഷ്ണൻ, എം രാഹുൽ രാജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം ബി ബിച്ചു (പ്രസിഡന്റ്), സി വി സുഭാഷ് (സെക്രട്ടറി), കെ പി ജയ (ട്രഷറർ).










0 comments