കതിർ സംയോജിതകൃഷി തുടങ്ങി

കതിർ സംയോജിതകൃഷിയുടെ ഭാഗമായി കേരള കർഷകസംഘം ആലുവ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറയാർ ഗാന്ധിപുരത്ത് ആരംഭിച്ച കൃഷി സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു
നെടുമ്പാശേരി
കേരള കർഷകസംഘം ആലുവ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കതിർ സംയോജിതകൃഷിയുടെ ഭാഗമായി പുറയാർ ഗാന്ധിപുരത്ത് ആരംഭിച്ച കൃഷി സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു.
കർഷകസംഘം ഏരിയ പ്രസിഡന്റ് എ കെ തോമസ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി ജെ അനിൽ, കെഎസ്-കെടിയു ഏരിയ സെക്രട്ടറി ഇ എം സലിം, ചെങ്ങമനാട് സഹകരണബാങ്ക് പ്രസിഡന്റ് എം കെ അസീസ്, ലോക്കൽ സെക്രട്ടറി പി എ രഘുനാഥ്, കെ വി ഷാലി, സി ഗോപാലകൃഷ്ണൻ, ചെങ്ങമനാട് പഞ്ചായത്തംഗം ഗായത്രി വാസൻ എന്നിവർ സംസാരിച്ചു.
പഞ്ചായത്തിന്റെ കർഷക അവാർഡ് ജേതാവ് ശ്രീജിത് ഷാജിയെ കർഷകസംഘം ഏരിയ കമ്മിറ്റി അനുമോദിച്ചു. രണ്ടര ഏക്കർ സ്ഥലത്ത് വെണ്ട, വഴുതന, പച്ചമുളക്, പയർ, ചെണ്ടുമല്ലി എന്നിവയാണ് കൃഷി ചെയ്യുന്നത്.










0 comments