സ്വപ്‌നഭവനത്തിന്റെ താക്കോൽ കൈമാറി

അങ്കമാലി
കറുകുറ്റി ലയൺസ് ക്ലബ് രജതജൂബിലി ആഘോഷം ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ വർഗീസ് ജോർജ് പൈനാടത്ത് അധ്യക്ഷനായി.
സ്വപ്നഭവനം പദ്ധതിയുടെ കീഴിൽ നിർമിച്ച 25–--ാമത്തെ വീടിന്റെ താക്കോൽദാനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
രജതജൂബിലി സ്മരണിക ലയൺസ് ഡിസ്ട്രിക്ട് ഗവർണർ രാജൻ എൻ നമ്പൂതിരി പ്രകാശിപ്പിച്ചു. റോജി എം ജോൺ എംഎൽഎ, മാന്ത്രികൻ ഗോപിനാഥ് മുതുകാട്, വി അമർനാഥ്, കെ പി പീറ്റർ എന്നിവർ സംസാരിച്ചു. കെ ബി ഷൈൻകുമാർ സ്കൂൾ സഹായപദ്ധതിയും വി എസ് ജയേഷ് മരുന്നുശേഖരണ പെട്ടിയും ഉദ്‌ഘാടനം ചെയ്‌തു.









0 comments