ad
Deshabhimani

സംസ്ഥാന സമ്മേളനം

കർഷകസംഘം കൊടിമരജാഥയ്ക്ക്‌ ആവേശ സ്വീകരണം

karshakasangham

കേരള കർഷകസംഘം സംസ്ഥാന സമ്മേളന കൊടിമര ജാഥ ക്യാപ്‌റ്റൻ എം പ്രകാശനെ വൈപ്പിൻ ഗോശ്രീ ജങ്‌ഷനിൽ സിപിഐ എം ജില്ലാ സെക്രട്ടറി 
എസ്‌ സതീഷ്‌, സംസ്ഥാന കമ്മിറ്റി അംഗം എസ്‌ ശർമ എന്നിവർ ചേർന്ന്‌ സ്വീകരിക്കുന്നു

വെബ് ഡെസ്ക്

Published on Sep 18, 2026, 02:39 AM | 1 min read

കൊച്ചി


കേരള കർഷകസംഘം സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള കൊടിമരജാഥയ്ക്ക് ജില്ലയിൽ ആവേശോജ്വല സ്വീകരണം. എം പ്രകാശൻ ജാഥാ ക്യാപ്റ്റനും കെ ജെ ജോസഫ് വൈസ് ക്യാപ്റ്റനും സി എച്ച് കുഞ്ഞമ്പു മാനേജരുമായിട്ടുള്ള ജാഥ കയ്യൂരിൽനിന്നാണ്‌ പ്രയാണം ആരംഭിച്ചത്‌. തൃശൂർ ജില്ലയിലെ പര്യടനം പൂർത്തിയാക്കി ജില്ലാ അതിർത്തിയായ പറവൂർ മൂത്തകുന്നത്ത്‌ എത്തിയ ജാഥയെ സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ, ജില്ലാ പ്രസിഡന്റ്‌ ആർ അനിൽകുമാർ, സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ എന്നിവർ ചേർന്ന് വരവേറ്റു.


സ്വീകരണ സമ്മേളനത്തിൽ പി ഡി രാജീവ് ആധ്യക്ഷനായി. ടി അശോകൻ, ടി വി തോമസ്, എം കെ ബാബു, പി പി അജിത്‌കുമാർ, എം എം കരുണാകരൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഇരുചക്രവാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പറവൂർ ട‍ൗണിലേക്ക് ആനയിച്ചു. പഴയ മുനിസിപ്പൽ പാർക്കിൽ കെ എ വിദ്യാനന്ദൻ അധ്യക്ഷനായി. കെ തുളസി, കെ വി രവീന്ദ്രൻ, എം ടി ഷോല എന്നിവർ സംസാരിച്ചു.


വൈപ്പിൻ ഗോശ്രീ ജങ്‌ഷനിൽ നൽകിയ സ്വീകരണത്തിൽ കെ എസ്‌ രാധാകൃഷ്‌ണൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌, സംസ്ഥാന കമ്മിറ്റി അംഗം എസ്‌ ശർമ, എ പി പ്രിനിൽ, ബി അശോകൻ, പി വി സിനിലാൽ എന്നിവർ സംസാരിച്ചു.


കുണ്ടന്നൂരിലെ സ്വീകരണത്തിൽ കെ എൻ സുനിൽകുമാർ അധ്യക്ഷനായി. എം സി സുരേന്ദ്രൻ, പി വാസുദേവൻ, കെ വി ഏലിയാസ്, എ യു വിജു എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക്‌ എം പ്രകാശൻ, കെ ജെ ജോസഫ്, സി എച്ച് കുഞ്ഞമ്പു എന്നിവർ നന്ദി പറഞ്ഞു. തുടർന്ന്‌ ജാഥ ആലപ്പുഴ ജില്ലയിലേക്ക്‌ പ്രവേശിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home