ad
Deshabhimani

ഭൂമി തരംമാറ്റം വേഗത്തിലാക്കണം: കേരള കർഷകസംഘം

karshakasangam

കേരള കർഷകസംഘം പെരുമ്പാവൂർ ഏരിയ സമ്മേളനം അഖിലേന്ത്യ കിസാൻസഭ കേന്ദ്ര കമ്മിറ്റി അംഗം പി എം ഇസ്മയിൽ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 19, 2026, 12:19 AM | 1 min read

പെരുമ്പാവൂർ


ഭൂമി തരംമാറ്റം വേഗത്തിലാക്കണമെന്നും വനം വന്യജീവി ആക്രമണത്തിന് പരിഹാരം കാണണമെന്നും കേരള കർഷകസംഘം പെരുമ്പാവൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.


വി പി ശശീന്ദ്രൻ നഗറിൽ (കുറുപ്പംപടി കമ്യൂണിറ്റി ഹാൾ) നടന്ന സമ്മേളനം അഖിലേന്ത്യ കിസാൻ സഭ കേന്ദ്ര കമ്മിറ്റി അംഗം പി എം ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ കെ ഡി ഷാജി പതാക ഉയർത്തി. കെ ഡി ഷാജി, കെ വി മാത്തപ്പൻ, റീജ വിജയൻ പ്രസീഡിയം നിയന്ത്രിച്ചു. എ കെ മുരളി രക്തസാക്ഷിപ്രമേയവും പി കെ ശിവദാസ് അനുശോചനപ്രമേയവും ഏരിയ സെക്രട്ടറി എസ് മോഹനൻ പ്രവർത്തനറിപ്പോർട്ടും ജില്ലാ ട്രഷറർ കെ വി ഏലിയാസ്‌ സംഘടനാറിപ്പോർട്ടും അവതരിപ്പിച്ചു. കെ എ അജേഷ്, പി കെ സോമൻ എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ: പി എസ് മണി (പ്രസിഡന്റ്‌), ഇ വി ജോർജ് (സെക്രട്ടറി), പി കെ സിദ്ദീഖ് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home