കർഷകദിനം ആഘോഷമാക്കി നാട്

കർഷകദിനാചരണത്തിന്റെ ഭാഗമായി വലമ്പൂർ ഗവ. യുപി സ്കൂളിൽ തേനീച്ചക്കർഷകൻ പി എസ് സുധാകരനെ ആദരിക്കുന്നു
കൊച്ചി
കാർഷിക സമൃദ്ധിയുടെ പ്രതീക്ഷകളുമായി നാടെങ്ങും കർഷകദിനം വിവിധ പരിപാടികളോടെ ആഘോഷമാക്കി. തദ്ദേശസ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, കർഷകസംഘടനകൾ, കർഷകക്കൂട്ടായ്‌മകൾ എന്നിവയുടെ നേതൃത്വത്തിൽ കർഷക അവാർഡ് വിതരണം, മികച്ച കർഷകരെ ആദരിക്കൽ, പ്രദർശനങ്ങൾ എന്നിവയൊരുക്കി.
കോലഞ്ചേരി
കർഷകദിനാചരണത്തിന്റെ ഭാഗമായി വലമ്പൂർ ഗവ. യുപി സ്കൂളിൽ തേനീച്ചക്കർഷകൻ പി എസ് സുധാകരനെ ആദരിച്ചു. കർഷകരുടെ പ്രാധാന്യവും കാർഷിക മേഖലയിലെ വൈവിധ്യമാർന്ന സാധ്യതകളും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
പ്രധാനാധ്യാപിക ടി ബി മിനി, പിടിഎ പ്രസിഡന്റ് വി ആർ രാഗേഷ് എന്നിവർ സംസാരിച്ചു.
വൈസ്‌മെൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലബ്ബിലെ മികച്ച കർഷകരെ ഫലവൃക്ഷത്തൈ നൽകി ആദരിച്ചു. പ്രസിഡന്റ് കുഞ്ഞുമോൻ തോമസ് അധ്യക്ഷനായി.









0 comments