Deshabhimani

"കാൾ മാർക്‌സിന്റെ 
അവസാന വർഷങ്ങൾ'
ഇന്ന്‌ പുറത്തിറങ്ങും

Karl Marx
വെബ് ഡെസ്ക്

Published on Aug 19, 2026, 12:26 AM | 1 min read

​കൊച്ചി

കാള്‍ മാര്‍ക്സിന്റെ അവസാന വര്‍ഷങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന "കാൾ മാർക്‌സിന്റെ അവസാന വർഷങ്ങൾ' പുസ്തകം ബുധന്‍ പകല്‍ 2.30ന് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ പ്രകാശിപ്പിക്കും. മാർക്‌സിസ്റ്റ് ചിന്തയുടെ ആനുകാലിക പ്രസക്തി ഉയർത്തിപ്പിടിക്കാന്‍ ആഗോളതലത്തിൽ പ്രവര്‍ത്തിക്കുന്ന ചിന്തകൻ കാനഡയിലെ യോർക്ക് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ മാർസലോ മുസ്തോയാണ് ഗ്രന്ഥത്തിന്റെ രചയിതാവ്. മാർക്‌സിന്റെ സമ്പൂർണമായ കത്തുകളും കൈയെഴുത്തുപ്രതികളും ഗവേഷണക്കുറിപ്പുകളും ‌അടിസ്ഥാനമാക്കിയാണ്‌ രചന.


മുസ്തോ രചിച്ച ഈ ഗ്രന്ഥം ഇതിനുമുമ്പ് 25 ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ടി നാരായണൻ വട്ടോളിയുടെ മലയാള പരിഭാഷ മാതൃഭൂമി ബുക്‌സാണ്‌ പ്രസിദ്ധീകരിക്കുന്നത്. മാർക്സിസത്തെ അടിസ്ഥാനമാക്കിയുള്ള പ്രത്യയശാസ്ത്രസമരം ഊർജിതമാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള പൊതുസംവാദവേദി, സെന്റർ ഫോർ മാർക്സിസ്റ്റ് സ്റ്റഡീസാണ് സംഘാടനം. ഡോ. ജോസഫ് ആന്റണി പുസ്തകം പ്രകാശിപ്പിക്കും. കെ ചന്ദ്രൻപിള്ള ഏറ്റുവാങ്ങും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home