മമ്മൂട്ടിക്കും രാജഗിരി ആശുപത്രിക്കും നന്ദിയുമായി കണ്ണൻ സാഗർ

പരിശോധനയ്ക്കായി രാജഗിരി ആശുപത്രിയിൽ എത്തിയ മിമിക്രി സിനിമാ താരം കണ്ണൻ സാഗർ ഡോക്ടർമാർക്കൊപ്പം
ആലുവ
ഹൃദയശസ്ത്രക്രിയയ്ക്കുശേഷം മിമിക്രി, സിനിമാ താരം കണ്ണൻ സാഗർ ആരോഗ്യവാനായി തിരിച്ചെത്തുന്നു. നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേർന്നുള്ള ‘ഹൃദ്യം' പദ്ധതിയിലൂടെയാണ് താരത്തിന് ശസ്‌ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയ്ക്കുശേഷം ആദ്യ പരിശോധനയ്ക്കായി രാജഗിരിയിൽ എത്തിയശേഷം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ തന്റെ ജീവിതം തിരികെ നൽകിയവരോടുള്ള കടപ്പാട് താരം പങ്കുവച്ചു. നടൻ മമ്മൂട്ടി, അദ്ദേഹത്തിന്റെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ, രാജഗിരി ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. കെ കെ പ്രദീപ്, ഡോ. അക്ഷയ് നാരായൺ ഉൾപ്പെടെയുള്ള ഡോക്ടർമാർ, നഴ്സുമാർ എന്നിവരോടും റോബർട്ട് കുര്യാക്കോസ്, കെ എസ് പ്രസാദ്, സാജു കൊടിയൻ ഉൾപ്പെടെയുള്ളവർക്കും താരം നന്ദി പറഞ്ഞു.
കണ്ണൻ സാഗറിന്റെ രോഗവിവരം രമേഷ് പിഷാരടിയാണ് മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വാഴ 2, ആട് 3 സിനിമകളിലെ അഭിനയത്തിന് ലഭിച്ച അഭിനന്ദനങ്ങൾ വേദനകൾ മറക്കാൻ സഹായിച്ചതായും കണ്ണൻ സാഗർ കൂട്ടിച്ചേർത്തു.










0 comments