മഞ്ഞപ്രയിൽ കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രം തുറന്നു

അങ്കമാലി
കിടപ്പുരോഗികൾക്ക് സാന്ത്വന പരിചരണം നൽകാൻ മഞ്ഞപ്ര വടക്കുംഭാഗം ജങ്‌ഷനിൽ ആരംഭിച്ച കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്റർ കനിവ് ജില്ലാ പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനം ചെയ്തു. കനിവ് വില്ലേജ് സെക്രട്ടറി എം പി തരിയൻ അധ്യക്ഷനായി.
കനിവ് ഏരിയ സെക്രട്ടറി എം പി സേതുമാധവൻ, സിപിഐ എം ഏരിയ കമ്മിറ്റി അംഗം ബിബിൻ വർഗീസ്, ലോക്കൽ സെക്രട്ടറി ഐ പി ജേക്കബ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ രാജു അമ്പാട്ട്, ഡോ. കെ ജി അജീഷ്, എ വി സൈമൺ, ബ്രാഞ്ച് സെക്രട്ടറി രാജീവ് ഏറ്റിക്കര എന്നിവർ സംസാരിച്ചു.










0 comments