കനിവ് ഏരിയ വാർഷികം സംഘടിപ്പിച്ചു

കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ കോലഞ്ചേരി ഏരിയ വാർഷികം ജില്ലാ സെക്രട്ടറി എം പി ഉദയൻ ഉദ്ഘാടനം ചെയ്യുന്നു
കോലഞ്ചേരി
കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ കോലഞ്ചേരി ഏരിയവാർഷികം ജില്ലാ സെക്രട്ടറി എം പി ഉദയൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എൻ കെ ജോർജ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ഖദീജ മൊയ്തീൻ, സിപിഐ എം ഏരിയ സെക്രട്ടറി കെ കെ ഏലിയാസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പി കെ ഇന്ദു, കനിവ് ഏരിയ സെക്രട്ടറി സി പി ഗോപാലകൃഷ്ണൻ, ജൂബിൾ ജോർജ്, എം കെ കൃഷ്ണൻ, എം എ വേണു എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ജൂബിൾ ജോർജ് (പ്രസിഡന്റ്), എം എം തങ്കച്ചൻ, എം കെ അനിൽകുമാർ (വൈസ് പ്രസിഡന്റുമാർ), സി പി ഗോപലകൃഷ്ണൻ (സെക്രട്ടറി), കെ കെ രമേശൻ, പോൾ വെട്ടിക്കാടൻ (ജോയിന്റ് സെക്രട്ടറിമാർ), ഏലിയാമ്മ ജേക്കബ് (ട്രഷറർ).










0 comments