ad
Deshabhimani

കനിവ് ഹോം കെയർ ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു

kanivu

കെഎസ്എഫ്ഇയുടെ പൊതുനന്മ ഫണ്ടിൽനിന്ന് അങ്കമാലി കനിവ് പാലിയേറ്റീവ്‌ കെയറിന്‌ അനുവദിച്ച ആംബുലൻസ് 
കനിവ്‌ ജില്ലാ ചെയർമാൻ എസ് സതീഷ് ഫ്ലാഗ് ഓഫ് ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 07, 2026, 01:19 AM | 1 min read

അങ്കമാലി


കനിവ് പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയറിന്റെ രോഗീപരിചരണത്തിനായുള്ള ഹോംകെയർ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കനിവ് ജില്ലാ ചെയർമാൻ എസ് സതീഷ് അങ്കമാലിയിൽ നിർവഹിച്ചു. എ പി കുര്യൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ കനിവ് രക്ഷാധികാരി കെ പി റെജീഷ് അധ്യക്ഷനായി.


കെഎസ്എഫ്ഇ എറണാകുളം റൂറൽ അസി‍. ജനറൽ മാനേജർ കെ എസ് മീര ആംബുലൻസിന്റെ താക്കോൽദാനം നിർവഹിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ജോൺ ഫെർണാണ്ടസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ ഷിബു, സി കെ സലിംകുമാർ, കെ തുളസി, കനിവ്‌ ഭാരവാഹികളായ പി വി ടോമി, സാലി ഡേവിസ്, സൊസൈറ്റി പ്രസിഡന്റ്‌ എ ടി വർഗീസ്, സെക്രട്ടറി എം പി സേതുമാധവൻ എന്നിവർ സംസാരിച്ചു. കെഎസ്എഫ്ഇയുടെ പൊതുനന്മഫണ്ടിൽനിന്നാണ്‌ അങ്കമാലി കനിവ് പാലിയേറ്റീവ് കെയറിന്‌ ആംബുലൻസ് ലഭിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home