ad
Deshabhimani

പുല്ലാനി ആശ്വാസ് 
പാലിയേറ്റീവ് വാർഷികം

kaniv palliative care

തുറവൂർ പുല്ലാനി ആശ്വാസ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ വാർഷികഘോഷം ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 16, 2025, 02:31 AM | 1 min read

അങ്കമാലി

തുറവൂർ പുല്ലാനിയിൽ പി എ ജോസ്, സാൻജോ വർഗീസ് എന്നിവരുടെ സ്മരണാർഥം പ്രവർത്തിച്ചുവരുന്ന ആശ്വാസ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ 10-–-ാമത് വാർഷികം ആഘോഷിച്ചു.


കിടപ്പുരോഗികൾക്ക് അനുയോജ്യമായ കട്ടിൽ, വീൽചെയർ, വാക്കർ, എയർ ബെഡ്, ഊന്നുവടികൾ, വാട്ടർബെഡ്, ഓക്സിജൻ സിലിൻഡറുകൾ, കഫം വലിച്ചെടുക്കുന്ന സംവിധാനം, ടേബിളുകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടുകൂടിയ ഉപകരണങ്ങൾ നിർധനരായ രോഗികൾക്ക് തീർത്തും സൗജന്യമായി യൂണിറ്റിൽനിന്ന്‌ നൽകുന്നുണ്ട്‌.


കൂടാതെ അങ്കമാലി കനിവ് പാലിയേറ്റീവ് കെയർ യൂണിറ്റുമായി സഹകരിച്ച് രണ്ട് ആഴ്ചയിലൊരിക്കൽ കിടപ്പുരോഗികളുടെ വീടുകളിൽച്ചെന്ന് പരിചരണം ഉറപ്പാക്കുന്നു. സ‍ൗജന്യ പരിശോധനയും നടത്തും. മഞ്ഞപ്ര സെന്റ് ജോർജ് യാക്കോബായ പള്ളി പാരിഷ് ഹാളിൽ നടന്ന വാർഷിക സമ്മേളനം അങ്കമാലി മേഖലാ മെത്രാപോലിത്ത ഡോ. മാത്യൂസ് മോർ അന്തിമോസ് ഉദ്ഘാടനം ചെയ്തു. ആശ്വാസ് പാലിയേറ്റീവ് രക്ഷാധികാരി കെ വൈ വർഗീസ് അധ്യക്ഷനായി.



മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളി വികാരി ഫാ. വർഗീസ് പൊട്ടക്കൽ ചികിത്സാധനസഹായം വിതരണം ചെയ്‌തു. മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു, ടൈറ്റസ് വർഗീസ് കോറെപ്പിസ്കോപ്പ, മഞ്ഞപ്ര സെന്റ് ജോർജ് യാക്കോബായ പള്ളി വികാരി ഫാ. വർഗീസ് അറക്കൽ, അഡ്വ. കെ കെ ഷിബു, കെ പി റെജീഷ്, പാലിയേറ്റീവ് എറണാകുളം ജില്ലാ നോഡൽ ഓഫീസർ ഡോ. അരുൺ ബി കൃഷ്ണ, അശ്വാസ് പാലിയേറ്റീവ് കൺവീനർ പി വിജോയ്, പ്രസിഡന്റ്‌ റോബിൻസൺ ജോസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home