ad
Deshabhimani

പൊന്നണിഞ്ഞ്‌ റോബർട്ടിന്റെ 
കണിവെള്ളരിപ്പാടം ; 13 ടൺ വിളവെടുത്തു

kani vellari
avatar
കെ ഡി ജോസഫ്

Published on Apr 11, 2025, 02:29 AM | 1 min read


കാലടി

വിഷുവിപണിയെ ഞെട്ടിക്കാൻ കാഞ്ഞൂരിൽനിന്ന്‌ എത്തും 13 ടൺ കണിവെള്ളരി. കാഞ്ഞൂർ സ്വദേശി റോബർട്ട്‌ ഒന്നര ഏക്കറിൽ കൃഷിചെയ്ത വെള്ളരിയാണ്‌ രണ്ടുദിവസങ്ങളിലായി വിളവെടുത്തത്‌. 12നാണ് വിഷുവിൽപ്പന. ഒരു വെള്ളരി 700 മുതൽ 900 ഗ്രാംവരെ തൂക്കമുണ്ട്. 45 മുതൽ 50 ദിവസമാണ് കൃഷിക്ക് വേണ്ടിവന്നത്‌. 30,000 രൂപ ചെലവഴിച്ചു. കിലോ 20 രൂപ നിരക്കിൽ കാലടിയിലെ വികെഡി ഗ്രൂപ്പുമായി കരാറിലെത്തിയിട്ടുണ്ട്‌. മേയിൽ വിളവെടുക്കാവുന്ന 38 ഏക്കർ നെൽകൃഷിയും ഓണത്തിന് പാകമാകുന്ന ഒന്നര ഏക്കർ ചേനക്കൃഷിയും റോബർട്ട് നടത്തുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home