ad
Deshabhimani

20 കിലോ 
കഞ്ചാവുമായി 
3 പേർ പിടിയിൽ

kanchavu

ഫിറോജ് മിയ, ബാബർ അലി, നരേഷ് ദാസ്

വെബ് ഡെസ്ക്

Published on Jul 16, 2026, 01:34 AM | 1 min read

നെടുമ്പാശേരി


ഇരുപത്‌ കിലോഗ്രാം കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിലായി. പശ്‌ചിമ ബംഗാൾ സ്വദേശികളായ ഫിറോജ് മിയ (44), ബാബർ അലി (32), മണിപ്പുർ സ്വദേശി നരേഷ് ദാസ് (72) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഡാൻസാഫ് ടീമും നെടുമ്പാശേരി പൊലീസും ചേർന്നാണ്‌ പ്രതികളെ പിടികൂടിയത്‌.


ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന കഞ്ചാവ്, അത്താണി സിഗ്നൽ ജങ്‌ഷനിൽവച്ചാണ് പൊലീസ് പിടികൂടിയത്. ബാഗുകളിൽ തുണികൾക്കിടയിൽ പാക്ക് ചെയ്ത് ഒളിപ്പിച്ചനിലയിലായിരുന്നു. ഒഡിഷയിൽനിന്ന് കഞ്ചാവ് വാങ്ങി ട്രെയിനിൽ ബംഗളൂരുവിൽ എത്തുകയും അവിടെനിന്ന് ടൂറിസ്റ്റ് ബസിൽ കേരളത്തിലേക്ക് കൊണ്ടുവരികയുമായിരുന്നു പതിവ്‌. കൊച്ചി സിറ്റിയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിൽ മുഖ്യകണ്ണിയായി പ്രവർത്തിക്കുന്നയാളാണ് ഫിറോസ് മിയ എന്ന്‌ പൊലീസ്‌ പറഞ്ഞു.

ഡിവൈഎസ്‌പിമാരായ ജെ ഉമേഷ് കുമാർ, എൻ ബാബുക്കുട്ടൻ, നെടുമ്പാശേരി ഇൻസ്പെക്ടർ ബി കെ അരുൺ, സബ് ഇൻസ്പെക്ടർ അരുൺ ദേവ് എന്നിവരും അന്വേഷണത്തിനുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home