കലാസാഹിത്യസംഘം മേഖലാ കൺവൻഷൻ

പുരോഗമന കലാസാഹിത്യ സംഘം കൂത്താട്ടുകുളം മേഖലാ കൺവൻഷൻ ജില്ലാ വൈസ് പ്രസിഡന്റ് വി കെ പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
പിറവം
പുരോഗമന കലാസാഹിത്യസംഘം കൂത്താട്ടുകുളം മേഖലാ കൺവൻഷൻ ജില്ലാ വൈസ് പ്രസിഡന്റ് വി കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജോസ് കരിമ്പന അധ്യക്ഷനായി. സംസ്ഥാന സമിതി അംഗം കെ രവിക്കുട്ടൻ സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി ജോഷി വർഗീസ് പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. പി കെ ഭുവനചന്ദ്രൻ, പി കെ അശോകൻ, എ കെ വിജയകുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പി കെ അശോകൻ (പ്രസിഡന്റ്), എം സി അനിൽകുമാർ, ഐ ടി ആരതി (വൈസ് പ്രസിഡന്റുമാർ), എ കെ വിജയകുമാർ (സെക്രട്ടറി), എം കെ രാജു, കെ വി ബാലചന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ), പി കെ ബാലകൃഷ്ണൻ (ട്രഷറർ).
കോലഞ്ചേരി
പുരോഗമന കലാസാഹിത്യസംഘം കോലഞ്ചേരി മേഖല സമ്മേളനവും പ്രൊഫ. എം കെ സാനു അനുസ്‌മരണവും ജില്ലാ എക്സിക്യൂട്ടീവ് അംഗം സി ബി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ടി വി പീറ്റർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ രവിക്കുട്ടൻ അനുസ്‌മരണ പ്രഭാഷണം നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി കെ കെ ഏലിയാസ്, പി എൻ സുരേഷ് ബാബു, വി ജി സനിമോൻ, രാജേഷ് ബോൾഗാട്ടി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ടി വി പീറ്റർ (പ്രസിഡന്റ്), പി ജി സജീവ് (സെക്രട്ടറി), കെ എ സാജൻ (ട്രഷറർ).










0 comments