ad
Deshabhimani

‘പ്രേമം’ പാലത്തിൽ പ്രഭാതസവാരി

ഹൃദയങ്ങളിൽ 
ഇടംനേടി പി രാജീവ്‌

kalamassery

കളമശേരി മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി പി രാജീവ് നടൻ സിജു വിൽസനൊപ്പം പ്രേമം പാലത്തിൽ

വെബ് ഡെസ്ക്

Published on Mar 26, 2026, 01:13 AM | 1 min read

കളമശേരി


‘പ്രേമം’ സിനിമയിലൂടെ പേരെടുത്ത ആലുവ -പെരിയാര്‍വാലി അക്വഡക്ട് പാലത്തിലൂടെയുള്ള പ്രഭാതസവാരിയോടെയാണ്‌ കളമശേരിയിലെ എൽഡിഎഫ്‌ സ്ഥാനാര്‍ഥി പി രാജീവ്‌ ബുധനാഴ്‌ച പ്രചാരണം തുടങ്ങിയത്‌. ‘പ്രേമം’ സിനിമയില്‍ വേഷമിട്ട നടന്‍ സിജു വില്‍സണും വിദ്യാര്‍ഥികളും യുവജനങ്ങളും ഒപ്പം. പ്രേമം പാലം വൈകാതെ ടൂറിസം കേന്ദ്രമാകുമെന്ന്‌ രാജീവ്‌. കഴിഞ്ഞ ബജറ്റില്‍ ഇതിനായി ഒന്നരക്കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു.


തുടർന്ന്‌ തൃക്കാക്കര ലൂക്കാ കോണ്‍വന്റിലെത്തിയ രാജീവിനെ മദര്‍ സുപ്പീരിയര്‍ ബെറ്റി എലക്കാട്ടിന്റെ നേതൃത്വത്തില്‍ സന്യാസിനികള്‍ വരവേറ്റു. കന്യാസ്ത്രീകള്‍ക്ക് പെന്‍ഷന്‍ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിൽ അവർ സന്തോഷം പ്രകടിപ്പിച്ചു. തുടർന്ന്‌ തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തിലെ വിവാഹത്തിൽ പങ്കെടുത്തു. യൂണിവേഴ്സിറ്റി കോളനിയിലെ വീടുകളും ഡോ. അംബേദ്കര്‍ തൊഴില്‍പരിശീലന കേന്ദ്രവും സന്ദര്‍ശിച്ചു.


വിമുക്തി സ്പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം അല്‍പ്പസമയം ചെലവഴിച്ചു. പള്ളിലാംകരയിയിൽ വ്യാപാര സ്ഥാപനങ്ങളിലും കളമശേരി സഹകരണ ബാങ്കിലും പ്രേഷിതറാണി കോണ്‍വന്റിലും എസ്എന്‍ഡിപി ശാഖയിലും എത്തി പിന്തുണയഭ്യർഥിച്ചു. സെന്റ് തോമസ് മാര്‍ത്തോമ പള്ളിയിലെത്തി ഫാ. പി വൈ മാത്യുവിന്റെ ആശീർവാദം തേടി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home