ad
Deshabhimani

വോട്ടുറപ്പിക്കാൻ 
വിദ്യാർഥി കലാജാഥ

kalajadha
വെബ് ഡെസ്ക്

Published on Nov 29, 2025, 02:00 AM | 1 min read


കൊച്ചി

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥികൾക്ക്‌ വോട്ടുതേടി എസ്എഫ്ഐ വിദ്യാർഥികളുടെ കലാജാഥ പര്യടനം തുടങ്ങി. കൊച്ചി കോർപറേഷന്റെയും സംസ്ഥാന സർക്കാരിന്റെയും വികസനപ്രവർത്തനങ്ങളെക്കുറിച്ചാണ്‌ കലാജാഥയുടെ പ്രമേയം.


വർഗീയതയും കോൺഗ്രസിന്റെ അവസരവാദ രാഷ്ട്രീയവും സംഘപരിവാറിന്റെ വർഗീയ രാഷ്‌ട്രീയവും കലാജാഥ ചർച്ച ചെയ്യുന്നു. വ്യാഴാഴ്‌ച പള്ളുരുത്തി കച്ചേരിപ്പടി കോർപറേഷൻ ഗ്രൗണ്ടിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത തെരഞ്ഞെടുപ്പ്‌ റാലിയുടെ വേദിയിലായിരുന്നു ആദ്യ അവതരണം.


മഹാരാജാസിലെയും ഗവ. ലോ കോളേജിലെയും വിദ്യാർഥികളാണ് ജാഥാംഗങ്ങൾ. സി എസ്‌ അശ്വിൻ, ഗഗന, പി എസ്‌ സഫ്‌വാൻ എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. വീടില്ലാത്തവർക്ക്‌ തണലേകിയ ലൈഫ്‌ മിഷൻ പദ്ധതിയും കൊച്ചിയുടെ വിശപ്പകറ്റിയ സമൃദ്ധി ജനകീയ ഹോട്ടലും അതിദാരിദ്ര്യമുക്ത കേരളവും പുതിയ കൊച്ചി മാർക്കറ്റുമെല്ലാം പരാമർശിക്കുന്നു.ശനിയാഴ്‌ച തൃക്കാക്കരയിലെ വിവിധ ഡിവിഷനുകളിൽ പര്യടനം നടത്തും. ഞായറാഴ്‌ചയും കലാജാഥ വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home