ഗതാഗതക്കുരുക്ക് ; സ്വകാര്യ ബസുകൾ നാളെമുതൽ കാലടി പാലം ബഹിഷ്കരിക്കും

കാലടി
ശ്രീശങ്കര പാലത്തിലെ കുഴികൾമൂലം കാലടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. സ്വകാര്യ ബസുകൾ ബുധനാഴ്ചമുതൽ പാലം ബഹിഷ്കരിച്ച് ഇരുകരകളിലും ട്രിപ്പുകൾ അവസാനിപ്പിക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അങ്കമാലി - കാലടി മേഖല പ്രസിഡന്റ് എ പി ജിബി, സെക്രട്ടറി ബി ഒ ഡേവിസ് എന്നിവർ അറിയിച്ചു. കനത്ത മഴയിൽ ടാർ ഒലിച്ചുപോയി കുഴികൾ രൂപപ്പെട്ടതാണ് ഗതാഗതക്കുരുക്കിന് കാരണമായത്.
മണ്ഡലകാലം ആരംഭിച്ചതോടെ ഇതരസംസ്ഥാന വാഹനങ്ങളുടെ വരവും കൂടി. വലിയ ചരക്കുവാഹനങ്ങൾ അങ്കമാലിയിൽനിന്ന് ആലുവയിലൂടെ തിരിച്ചുവിടുകയും യുദ്ധകാലാടിസ്ഥാനത്തിൽ പാലത്തിൽ ടാറിങ് നടത്തുകയും ചെയ്ത് ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കഴിയും. എൺപതിലേറെ ബസുകളാണ് ഇവിടെ സർവീസ് നടത്തുന്നത്.










0 comments