ad
Deshabhimani

പുരോഗമന കലാസാഹിത്യസംഘം പള്ളുരുത്തി മേഖലാ കൺവൻഷൻ

KALA SAHITHYA SANGHAM

പുരോഗമന കലാസാഹിത്യ സംഘം പള്ളുരുത്തി മേഖലാ കൺവൻഷൻ വി കെ പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 28, 2026, 02:02 AM | 1 min read

പള്ളുരുത്തി


പുരോഗമന കലാസാഹിത്യസംഘം പള്ളുരുത്തി മേഖലാ കൺവൻഷൻ പിഎംഎസ്‌സി ബാങ്ക് ഹാൾ (പ്രൊഫ. എം കെ സാനു മാസ്റ്റർ നഗറിൽ) നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് വി കെ പ്രസാദ് ഉദ്ഘാടനം ചെയ്തു.


മേഖലാ പ്രസിഡന്റ് പി പി അശോകൻ അധ്യക്ഷനായി. സംഘടനാ റിപ്പോർട്ട് ജില്ലാ വൈസ് പ്രസിഡന്റ് കെ പി അജിത് കുമാറും പ്രവർത്തന റിപ്പോർട്ട് മേഖലാ സെക്രട്ടറി വി പി മിത്രനും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സഹീർ അലി, കെ പി അജിത് കുമാർ, അബ്ദുള്ള മട്ടാഞ്ചേരി, കെ എക്സ് ജോസഫ്, പി എ സുബൈർ എന്നിവർ സംസാരിച്ചു. എസ് സന്തോഷ് കുമാർ, പ്രൊഫ. എം കെ സാനു അനുസ്മരണം നടത്തി.


ഭാരവാഹികളായി വി പി മിത്രൻ ( പ്രസിഡന്റ്‌), പി പി അശോകൻ (സെക്രട്ടറി), കെ എക്സ് ജോസഫ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home