കടുങ്ങല്ലൂരിലെ മഞ്ഞപ്പിത്തം ; കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ തുടങ്ങി

ആലുവ
കടുങ്ങല്ലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം വ്യാപകമായതിനെ തുടർന്ന് പഞ്ചായത്തിലെ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ ആരംഭിച്ചു. കിഴക്കേ കടുങ്ങല്ലൂരിൽ നടന്ന ക്ലോറിനേഷൻ വാർഡ് അംഗം ശ്രീകുമാർ മുല്ലേപ്പിള്ളി ഉദ്ഘാടനം ചെയ്തു.
ഒരാഴ്ചമുമ്പാണ് എടയാറിൽ ഒരാൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. തുടർന്നുനടന്ന പരിശോധനയിലാണ് എടയാർ, എരമം, മുപ്പത്തടം, കടുങ്ങല്ലൂർ എന്നിവിടങ്ങളിലും രോഗബാധിതരെ കണ്ടെത്തിയത്. ഇതോടെയാണ് കർശനനടപടികളോടെ പഞ്ചായത്തും ആരോഗ്യവിഭാഗവും രംഗത്തെത്തിയത്. രോഗബാധിതപ്രദേശങ്ങളിലെ മുഴുവൻ കിണറുകളിലും ക്ലോറിനേഷൻ നടത്തും. ജലം മലിനമാകുന്നത് കണ്ടെത്താൻ കാനകളും തൊഴിലാളി ക്യാമ്പുകളും കുടിവെള്ളസ്രോതസ്സുകളും പരിശോ ധിക്കും.










0 comments