തനത്‌ നേട്ടം തമ്മിലടി; 
കടുങ്ങല്ലൂരിന്‌ നഷ്‌ടകാലം

road
avatar
എം പി നിത്യൻ

Published on Oct 09, 2025, 02:15 AM | 1 min read


ആലുവ

യുഡിഎഫിലെ തമ്മിലടിയും കോൺഗ്രസ് ഗ്രൂപ്പ് തർക്കവുംമൂലം തനത് വികസനപ്രവർത്തനങ്ങളൊന്നും പറയാനില്ലാത്ത അഞ്ചുവർഷമാണ്‌ കടുങ്ങല്ലൂർ പിന്നിട്ടത്‌. എടുത്തുപറയാൻ കളമശേരി മണ്ഡലം എംഎൽഎകൂടിയായ മന്ത്രി പി രാജീവ് നടപ്പാക്കിയ പദ്ധതികൾ മാത്രം. ജലജീവൻ പദ്ധതിക്കായി കുഴിച്ച റോഡുകൾ പലതും പഞ്ചായത്ത് പദ്ധതിവിഹിതം ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്താത്തതിനാൽ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്‌. മൂന്ന് കോടി രൂപ തനത് ഫണ്ട് ചെലവഴിച്ച പഞ്ചായത്ത് ഓഫീസ് കെട്ടിടനിർമാണം അഴിമതി ആരോപണത്തിനിടയാക്കി. എൽഡിഎഫ് ഭരണകാലത്ത് നിർമിച്ച പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ ഇപ്പോഴത്തെ ഭരണസമിതി വലിയ തുക ഉപയോഗിച്ച് പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തപ്പോഴും ഭക്ഷണം പാചകം ചെയ്യാനാവശ്യമായ സൗകര്യങ്ങൾ പൂർത്തിയാക്കിയിട്ടില്ല.


ഓഞ്ഞിത്തോട് നവീകരണം മന്ത്രി പി രാജീവ് നടത്തുമ്പോഴും അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ പഞ്ചായത്ത്‌ നടപടിയെടുത്തില്ല. കാനകളുടെ നവീകരണവും നടന്നില്ല. ജലജീവൻ പദ്ധതിയും പാതിവഴിയിൽ. എല്ലാ അങ്കണവാടികൾക്കും സ്വന്തമായി കെട്ടിടം നിർമിക്കാനായില്ല. എൽഡിഎഫ് ആവശ്യപ്പെടുന്ന പദ്ധതികൾ ബിജെപി, എസ്ഡിപിഐ സഹകരണത്തോടെ യുഡിഎഫ്‌ അട്ടിമറിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home