ad
Deshabhimani

കോർപറേഷന്റെ 
ആദ്യ കബഡി കോര്‍ട്ട് 
നാളെ തുറക്കും

kabbady
വെബ് ഡെസ്ക്

Published on Sep 24, 2025, 03:30 AM | 1 min read


മട്ടാഞ്ചേരി

കൊച്ചി കോർപറേഷന്റെ ആദ്യത്തെ കബഡി കോര്‍ട്ട് പനയപ്പിള്ളിയില്‍ വ്യാഴം വൈകിട്ട് ആറിന് മേയര്‍ എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ ഒമ്പതാംഡിവിഷനിലാണ് പ്ലാന്‍ഫണ്ടില്‍നിന്ന് 12 ലക്ഷം രൂപ വിനിയോഗിച്ച് ആദ്യത്തെ കബഡി കോര്‍ട്ട് വരുന്നതെന്ന് കൗണ്‍സിലര്‍ എം ഹബീബുള്ള പറഞ്ഞു. പനയപ്പിള്ളി കോര്‍പറേഷന്‍ കോളനിയിലാണ് കബഡി കോര്‍ട്ട്. നിരവധി കബഡി കളിക്കാരുള്ള പ്രദേശമാണിത്. ഇവിടെനിന്ന് ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത ടീമുകളുണ്ട്. കേരളോത്സവത്തിന്റെ ഭാഗമായി കബഡി മത്സരങ്ങള്‍ ഇവിടെയാണ് നടന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home