ad
Deshabhimani

ഐശ്വര്യഗ്രാമം വ്യാപിപ്പിക്കും

ഐഎച്ച്ഡിപി നഗറില്‍ അംബേദ്കർ 
ഗ്രാമവികസന പദ്ധതി നടപ്പാക്കി

K N Unnikrishnan
വെബ് ഡെസ്ക്

Published on Feb 11, 2026, 01:30 AM | 1 min read


​വൈപ്പിൻ

പട്ടികജാതിവിഭാഗ ക്ഷേമം ഉറപ്പാക്കുന്ന ഐശ്വര്യഗ്രാമം പദ്ധതി വ്യാപകമായി നടപ്പാക്കുമെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. കുടിവെള്ളംമുതൽ ഇന്റർനെറ്റുവരെ പദ്ധതിയിൽ ലഭ്യമാക്കും. പള്ളിപ്പുറം പഞ്ചായത്തിലെ ഐഎച്ച്ഡിപി നഗറിനെ ഒരുകോടി രൂപയുടെ അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്താൻ എംഎൽഎ ശുപാർശ ചെയ്തതിനെ തുടർന്ന് നിർദേശിച്ച പ്രവൃത്തി പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.


രണ്ടു മീറ്റർ സ്പാനോടുകൂടി ബോക്സ് കൽവെർട്ട്, രാമവർമ കനാലിനോടുചേർന്ന് 153.5 മീറ്റർ നീളത്തിൽ കോൺക്രീറ്റ് റോഡ്, ഗുണഭോക്താക്കൾക്ക് റോഡ് സംരക്ഷണത്തിന് പാർശ്വഭിത്തി, 371 മീറ്ററിൽ നിലവിലെ പ്രധാന റോഡിന്റെ നവീകരണം, റോഡിന്റെ പാർശ്വഭിത്തി പുതുക്കൽ, ആറ് വീടുകളുടെ അറ്റകുറ്റപ്പണികൾ, 14 വീടുകളുടെ ശുചിമുറി നവീകരണം, 18 വീടുകൾക്ക് സെപ്റ്റിക് ടാങ്ക് സ്ഥാപിക്കൽ, നാലു വീടുകൾക്ക് ഇലക്ട്രിക് വർക് പുനരുദ്ധാരണം, പിവിസി വാട്ടർ ടാങ്ക് സ്ഥാപിക്കൽ, 65 മീറ്റർ നീളത്തിൽ 1.50 മീറ്റർ വീതിയിൽ നടപ്പാത നിർമാണം എന്നിവ പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കി.


മനയത്തുകാട് ജങ്ഷനിൽ നടന്ന യോഗത്തിൽ പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ്‌ ഇ കെ ജയൻ അധ്യക്ഷനായി. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഡോ. കെ കെ ജോഷി വിശിഷ്ടാതിഥിയായി. എഫ്ഐടി ചീഫ് എൻജിനിയർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് അംഗം കെ എസ് നിബിൻ, ബ്ലോക്ക് അംഗം ബിനു തോമസ്‌, നഗർ പ്രതിനിധി എൻ എ രാജു, പഞ്ചായത്ത് അംഗം ടി എസ് ബാബു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home