ad
Deshabhimani

കെ എം എസിന്റെ വീട്‌
മുഖ്യമന്ത്രി സന്ദർശിച്ചു

K M Sudhakaran
വെബ് ഡെസ്ക്

Published on Jan 03, 2026, 01:30 AM | 1 min read


കൊച്ചി

അന്തരിച്ച മുതിർന്ന സിപിഐ എം നേതാവും ട്രേഡ്‌ യൂണിയൻ സംഘാടകനുമായ കെ എം സുധാകരന്റെ വീട്‌ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. മക്കളായ ജയൻ, ജയശ്രീ, ജയരാജ്‌, ജെയ്‌സി എന്നിവരെയും മരുമക്കളായ മീര, ദിലീപ്‌ എന്നിവരെയും മറ്റ്‌ ബന്ധുക്കളെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. വെള്ളി പകൽ 12.15ഓടെയാണ്‌ കെ എം സുധാകരന്റെ നായരന്പലത്തെ കളവന്പാറ വീട്ടിൽ മുഖ്യമന്ത്രി എത്തിയത്‌.


അച്ഛനോട്‌ കാണിച്ച സ്‌നേഹത്തിനും ആദരവിനും പാർടിയോട്‌ നന്ദി പറയുന്നതായി ഇളയമകൾ ജെയ്‌സി മുഖ്യമന്ത്രിയോട്‌ പറഞ്ഞു. കെ എം എസ്‌, മുഖ്യമന്ത്രിയുമൊന്നിച്ച്‌ നിൽക്കുന്ന ചിത്രങ്ങൾ വീട്ടുകാർ മുഖ്യമന്ത്രിക്ക്‌ കാണിച്ചുകൊടുത്തു. സിപിഐ എം വൈപ്പിൻ ഏരിയ സെക്രട്ടറി എ പി പ്രിനിലും ഒപ്പമുണ്ടായി. സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റിയംഗവും സിഐടിയു മുൻ സംസ്ഥാന ട്രഷററുമായ കെ എം സുധാകരൻ 28നാണ്‌ അന്തരിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home