ad
Deshabhimani

കെ എം സുധാകരന്റെ വീട്‌ 
എം വി ഗോവിന്ദൻ സന്ദർശിച്ചു

K M Sudhakaran
വെബ് ഡെസ്ക്

Published on Jan 02, 2026, 01:45 AM | 1 min read


വൈപ്പിൻ

അന്തരിച്ച മുതിർന്ന സിപിഐ എം നേതാവ്‌ കെ എം സുധാകരന്റെ നായരന്പലത്തെ വീട്‌ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സന്ദർശിച്ചു. കെ എം എസിന്റെ മക്കളായ ജയൻ, ജയശ്രീ, ജയരാജ്‌, ജയ്‌സി എന്നിവരെ അദ്ദേഹം അനുശോചനം അറിയിച്ചു.


കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ കെ എം സുധാകരൻ അന്തരിച്ചത്‌. അന്ന്‌ തിരുവനന്തപുരത്ത്‌ പാർടി സംസ്ഥാന കമ്മിറ്റി യോഗം നടക്കുകയായിരുന്നതിനാൽ സെക്രട്ടറി ഉൾപ്പെടെ പലർക്കും എത്താനായിരുന്നില്ല.


ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌, ഏരിയ സെക്രട്ടറി എ പി പ്രിനിൽ, ലോക്കൽ സെക്രട്ടറി കെ കെ ബാബു, വൈപ്പിൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ. കെ കെ ജോഷി എന്നിവർ എം വി ഗോവിന്ദനൊപ്പമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home