ad
Deshabhimani

നടപ്പാക്കുന്നത്‌ 6.13 കോടിയുടെ ഏഴുപദ്ധതികൾ

കോതമംഗലത്തെ വൈദ്യുതിവിതരണം കാര്യക്ഷമമാക്കും : മന്ത്രി കൃഷ്ണൻകുട്ടി

k krishnankutty
വെബ് ഡെസ്ക്

Published on Oct 09, 2025, 02:25 AM | 1 min read


കോതമംഗലം

കോതമംഗലം നഗരത്തിലെ വൈദ്യുതിവിതരണം കാര്യക്ഷമമാക്കാനും വൈദ്യുതിതടസ്സം ഒഴിവാക്കാനുമായി 6.13 കോടി രൂപയുടെ ഏഴുപദ്ധതികൾ നടപ്പാക്കുന്നതായി മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.


ദ്യുതി, ആർഡിഎസ്എസ് എന്നീ പദ്ധതികൾ പുരോഗമിക്കുകയാണ്‌. കോതമംഗലം 220 കെവി സബ്സ്റ്റേഷൻ മുതൽ പോസ്റ്റ് ഓഫീസ് ജങ്‌ഷൻവരെ 1.8 കിലോമീറ്റർ ഭൂഗർഭ കേബിൾ സ്ഥാപിക്കൽ, വിമലഗിരി ജങ്‌ഷൻമുതൽ ഗ്യാസ് ഗോഡൗൺ (ബൈപ്പാസ് വഴി)വരെ 2.2 കിലോമീറ്റർ ഭൂഗർഭ കേബിൾ സ്ഥാപിക്കൽ, കോതമംഗലം 220 കെവി സബ്സ്റ്റേഷൻ മുതൽ എംഎ ഇന്റർനാഷണൽ സ്കൂൾവരെ ഒന്നരക്കിലോമീറ്റർ ഭൂഗർഭ കേബിൾ സ്ഥാപിക്കൽ എന്നിവ ആർഡിഎസ്എസ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കും. നങ്ങേലിപ്പടിയിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, ഇളമ്പ്ര ട്രാൻസ്ഫോർമറിനുകീഴിൽ 3.3 കിലോമീറ്റർ എൽടി ലൈൻ റീ കണ്ടക്ടറിങ്, കള്ളാട് ട്രാൻസ്ഫോർമറിനുകീഴിൽ 3.4 കിലോമീറ്റർ എൽടി ലൈൻ റീ കണ്ടക്ടറിങ്, മിനിപ്പടി ട്രാൻസ്‌ഫോർമറിനുകീഴിൽ 3.4 കിലോമീറ്റർ എൽടി ലൈൻ റീ കണ്ടക്ടറിങ് എന്നീ പ്രവൃത്തികൾ ദ്യുതി പദ്ധതിയിൽ ഉൾപ്പെടുത്തി നിർവഹിക്കും. മൂന്ന് പദ്ധതികൾ പൂർത്തീകരിച്ചതായും അവശേഷിക്കുന്നവ സമയബന്ധിതമായ പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home