ad
Deshabhimani

ഡോ. കെ കെ സുലേഖയെ അനുസ്‌മരിച്ചു

k k sulekha
വെബ് ഡെസ്ക്

Published on Mar 01, 2026, 12:20 AM | 1 min read

കൊച്ചി

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ്‌, വനിതാസാഹിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, അധ്യാപിക, എഴുത്തുകാരി എന്നീ നിലകളിൽ സാംസ്കാരിക രംഗത്തെ സജീവസാന്നിധ്യമായിരുന്ന ഡോ. കെ കെ സുലേഖയെ അനുസ്‌മരിച്ചു. കലാസാഹിത്യ സംഘത്തിന്റെയും വനിതാ സാഹിതിയുടെയും നേതൃത്വത്തിൽ എറണാകുളം ടി കെ കൾച്ചറൽ സെന്ററിലായിരുന്നു യോഗം.


സംഘം ജില്ലാ പ്രസിഡന്റ്‌ ഡോ. കെ ജി പൗലോസ് അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി, സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ പി മോഹനൻ, അശോകൻ ചരുവിൽ, എം കെ മനോഹരൻ, ടി എൻ സരസമ്മ, ജില്ലാ സെക്രട്ടറി സഹീർ അലി, വനിതാ സാഹിതി സംസ്ഥാന സെക്രട്ടറി രവിത ഹരിദാസ്, ജില്ലാ പ്രസിഡന്റ്‌ ഡോ. അജിത, ബക്കർ മേത്തല , അഡ്വ. ഹാജറ, കെ കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home