കെ കെ ബിജി അവാർഡ് ഏറ്റുവാങ്ങി

പെരുമ്പാവൂർ
മികച്ച അങ്കണവാടി വർക്കർക്കുള്ള ഐസിഡിഎസ് സംസ്ഥാന അവാർഡ് കൂവപ്പടി നാലാം വാർഡ് അങ്കണവാടിയിലെ കെ കെ ബിജി മന്ത്രി വീണാ ജോർജിൽനിന്ന് ഏറ്റുവാങ്ങി. കുറിച്ചിലക്കോട് മയൂരപുരം മൊളൊക്കുടി വീട്ടിൽ കെ കെ ബിജി 2007ലാണ് നാലാം വാർഡിലെ 145–-ാം നമ്പർ അങ്കണവാടിയിൽ ജോലിയിൽ പ്രവേശിക്കുന്നത്.
വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടിയുടെ വളർച്ചയിൽ ബിജി നാട്ടുകാരോടൊപ്പം പ്രവർത്തിച്ചു. കുറിച്ചിലക്കോട് പയ്യന്തുരുത്തി ശാരദ രാമകൃഷ്ണന്റെ ഓർമയ്ക്കായി ലഭിച്ച ഒരു സെന്റും നാട്ടുകാർ സംഘടിപ്പിച്ച നാലു സെന്റും ചേർത്ത് 500 ചതുരശ്രയടിയിൽ അങ്കണവാടി നിർമിച്ചു. പച്ചക്കറിക്കൃഷിയും പൂന്തോട്ടവുമൊരുക്കിയിട്ടുണ്ട്. തനതുരീതിയിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചു. കുട്ടികളുടെ വിവരങ്ങൾ അടങ്ങിയ ആൽബവും സൂക്ഷിച്ചിട്ടുണ്ട്. ഭർത്താവ്: സുദർശൻ. മകൾ: അനുശ്രീ.










0 comments