ഇൻഫോപാർക്കിനും കെ ഫോൺ ഹൈസ്പീഡ്

കൊച്ചി
ഇൻഫോപാർക്കിൽ ഹൈസ്പീഡ് ഇന്റർനെറ്റ് സേവനവുമായി കെ ഫോൺ. ഇൻഫോപാർക്കിലെ അതുല്യ, തപസ്യ ബിൽഡിങ്ങുകളിലും കളമശേരി കിൻഫ്ര പാർക്കിലെ കെടിഐസഡ് (കേരള ടെക്നോളജി ഇന്നൊവേഷൻ സോൺ – ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ് കോംപ്ലക്സ്) ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുമാണ് കണക്‌ഷൻ ലഭ്യമാക്കിയത്.
ഇൻഫോപാർക്കിലാണ് കെ ഫോണിന്റെ നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സെന്റർ പ്രവർത്തിക്കുന്നത്. 99.5 ശതമാനം അപ്‌ടൈം ഗ്യാരന്റിയോടെ ഹൈസ്പീഡ് കണക്റ്റിവിറ്റിയാണ് നൽകുന്നത്.
സ്ഥാപനങ്ങളുടെ ആവശ്യാനുസരണം അധിക ബാൻഡ്‌വിഡ്ത്ത് ലഭ്യമാക്കുന്നതിനും സംവിധാനമുണ്ട്. എന്റർപ്രൈസ് തലത്തിലുള്ള ഇന്റർനെറ്റ് ലീസ്ഡ് ലൈൻ (ഐഎല്‍എല്‍), എല്‍ടു, എല്‍ത്രീ വിപിഎന്‍ തുടങ്ങിയ സേവനങ്ങളും കെ ഫോൺ വഴി ലഭ്യമാണ്. ഇൻഫോപാർക്കിലും കിൻഫ്രയിലും മികച്ച ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നത് സംസ്ഥാനത്തിന്റെ ഐടി വളർച്ചയ്ക്ക് കൂടുതൽ കരുത്തേകുമെന്ന് കെ ഫോൺ മാനേജിങ് ഡയറക്ടർ ഡോ. സന്തോഷ് ബാബു പറഞ്ഞു.
ഫൈബർ ടു ദി ഓഫീസ് സംവിധാനത്തിലൂടെ സ്റ്റാർട്ടപ്പുകൾക്കും മറ്റു ഐടി സ്ഥാപനങ്ങൾക്കും സുരക്ഷിതവും തടസ്സരഹിതവും അതിവേഗമുള്ള ഇന്റർനെറ്റ് സേവനം ലഭ്യമാകും. ഇതുവഴി ഡാറ്റ ഇന്റൻസീവ് പ്രവർത്തനങ്ങൾ, വീഡിയോ കോൺഫറൻസിങ്, ക്ലൗഡ് അധിഷ്ഠിത സേവനങ്ങൾ എന്നിവ കൂടുതൽ കാര്യക്ഷമമായി നടത്താൻ സാധിക്കും. സ്റ്റാർട്ടപ് കമ്പനികൾക്കായി പ്രത്യേക പാക്കേജുകളും മിനി ലീസ്ഡ് ലൈൻ കണക്‌ഷനുകളും കെ ഫോൺ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.










0 comments