ad
Deshabhimani

ജംബോ സർക്കസ് നോർത്ത് പറവൂരിൽ

Jumbo Circus
വെബ് ഡെസ്ക്

Published on May 17, 2025, 02:59 AM | 1 min read


പറവൂർ

ജംബോ സർക്കസ് നോർത്ത് പറവൂരിൽ പ്രദര്‍ശനം തുടരുന്നു. കോട്ടുവള്ളി ഇടിമണ്ണിക്കൽ ഗ്രൗണ്ടിലെ രണ്ടുമണിക്കൂർ നീളുന്ന പ്രദർശനത്തില്‍ ആഫ്രിക്കയില്‍നിന്ന്‌ ഉള്‍പ്പെടെയുള്ള നൂറിൽപ്പരം കലാകാരന്മാരാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്.


മുപ്പതോളം അഭ്യാസപ്രകടനങ്ങളുണ്ട്‌. മെക്സിക്കൻ വീൽ ഓഫ് ഡെത്ത്, ഡാർക്ക് ലൈൻ, ഗ്ലോബിൽ മൂന്ന് മോട്ടോർ സൈക്കിളുകൾ ഒന്നിച്ചുള്ള റൈഡ്, റൊമാന്റിക് സാരി ബാലൻസ്, അക്രോബാറ്റിക് ചെയർ ബാലൻസ് തുടങ്ങിയ പ്രത്യേക അഭ്യാസങ്ങളുണ്ടെന്ന് സംഘം അറിയിച്ചു. തിങ്കൾമുതൽ വെള്ളിവരെ വൈകിട്ട് നാലിനും ഏഴിനും ശനി, ഞായർ പകല്‍ ഒന്നിനും വൈകിട്ട് നാലിനും ഏഴിനുമാണ് പ്രദര്‍ശനം. ടിക്കറ്റ് നിരക്ക് 150, 250, 350 രൂപ. ഫോൺ: 86670 13077, 82816 15706.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home