ഓർമദിനാഘോഷവും അനുസ്മരണവും

കോതമംഗലം
പരിശുദ്ധ പൗലോസ് മാർ അത്തനാസിയോസിന്റെ 73–ാം ഓർമദിനാഘോഷവും മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷന്റെ സ്ഥാപകപിതാക്കന്മാരുടെ അനുസ്മരണവും ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. മുൻ കേരള ചീഫ് സെക്രട്ടറി ഡോ. ജിജി തോംസൺ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, എംഎ കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, എംഎ കോളേജ് ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, അടിമാലി മാർ ബസേലിയോസ് കോളേജ് പ്രിൻസിപ്പൽ ഡോ. ബെന്നി അലക്സാണ്ടർ, മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ കെ അനിത നായർ എന്നിവർ സംസാരിച്ചു.











0 comments