ad
Deshabhimani

ജീവ മിൽക്ക് സിൽവർ ജൂബിലി ആഘോഷം ; സമാപനസമ്മേളനം ഇന്ന്

jeeva milk
വെബ് ഡെസ്ക്

Published on Jan 22, 2026, 02:30 AM | 1 min read


കവളങ്ങാട്

കോതമംഗലം രൂപത ക്ഷീരകർഷകക്ഷേമപ്രസ്ഥാനമായ ജീവ മിൽക്കിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം വ്യാഴാഴ്‌ചയും ജീവ കുടുംബസംഗമം 24നും നടത്തും. വ്യാഴം വൈകിട്ട് അഞ്ചിന് പരീക്കണ്ണിയിലെ ജീവ മിൽക്ക് അങ്കണത്തിൽ നടത്തുന്ന സമ്മേളനം സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.


കോതമംഗലം രൂപത ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷനാകും. ബിഷപ് എമിരിറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തും. ലേബർ ഇന്ത്യ എംഡി സന്തോഷ് ജോർജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും. ജീവ സൊസൈറ്റികളിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകനെ ആദരിക്കും. ജീവ സ്റ്റാഫിനുള്ള എട്ടാമത് ഭവനനിർമാണ പദ്ധതി സഹായവിതരണ ഉദ്ഘാടനം ഫാ. മാത്യു കോണിക്കൽ നിർവഹിക്കും.


ശനി വൈകിട്ട്‌ അഞ്ചിന് ജീവ കുടുംബസംഗമം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. ജീവ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസ് മൂർക്കാട്ടിൽ അധ്യക്ഷനാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home