യുവ പരിശീലകർക്ക് വേൾഡ് റെക്കോർഡ്

കൊച്ചി : ജൂനിയർ ചേമ്പർ ഇൻ്റർനാഷണൽ (JCI) ഇന്ത്യ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പരിശീലകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ബൈറ്റ് സൈസ് മാരത്തൺ പരിശീലന പരിപാടിയിൽ ജെസി ഐ കൊച്ചിൻ അംഗങ്ങളായ ഷാഹിദ് മുഹമ്മദ്, രേഷ്മ സി ജെ, ഡോക്ടർ അഖില പി ശ്രീനി എന്നിവർ വേൾഡ് റെക്കോർഡ് കരസ്ഥമാക്കി. തിരുവനന്തപുരം കവടിയാറിൽ നടന്ന ചടങ്ങിൽ പരിപാടിയുടെ മുഖ്യ സംഘാടകയും ജെ സി ഐ ഇന്ത്യ സോൺ 22 ട്രെയിനിങ് ഡയറക്ടർ ലക്ഷ്മി ജി കുമാർ, വേൾഡ് റെക്കോർഡ് യൂണിയൻ മുഖ്യ അജുഡുകേറ്റർ ശനീഫ ഹനീഫ എന്നിവരിൽ നിന്നും മൂവരും അവാർഡ് സ്വീകരിച്ചു.










0 comments