മണ്ഡലം ജാഥകൾക്ക് ഉജ്വല തുടക്കം

എൽഡിഎഫ് പെരുമ്പാവൂർ മണ്ഡലം പ്രചാരണജാഥ സിപിഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ അഷറഫ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി നയിക്കുന്ന എൽഡിഎഫ് മധ്യമേഖലാ വികസനമുന്നേറ്റ ജാഥയുടെ പ്രചാരണാർഥം ജില്ലയിൽ മണ്ഡലം ജാഥകൾക്ക് തുടക്കം.
പെരുന്പാവൂർ, മൂവാറ്റുപുഴ മണ്ഡലം ജാഥകളാണ് ഞായറാഴ്‌ച തുടങ്ങിയത്. മൂവാറ്റുപുഴയിൽ സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ നയിക്കുന്ന ജാഥ കടവൂരിൽ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ജെയ്ക് സി തോമസ് ഉദ്‌ഘാടനംചെയ്‌തു. അഞ്ചിന് സമാപിക്കും. പെരുന്പാവൂരിൽ കേരള കോൺഗ്രസ് എം ജില്ലാ ജനറൽ സെക്രട്ടറി കെ പി ബാബു നയിക്കുന്ന ജാഥ പയ്യാലിൽ സിപിഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ അഷറഫ് ഉദ്‌ഘാടനംചെയ്‌തു. അഞ്ചിന് സമാപിക്കും. അങ്കമാലി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര പിറവം ജാഥകൾ തിങ്കളാഴ്‌ച തുടങ്ങും.
അങ്കമാലിയിൽ ജനതാദൾ എസ് നേതാവ് ബെന്നി മൂഞ്ഞേലി നയിക്കുന്ന ജാഥ കുറുമശേരിയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് അരുൺ കുമാർ ഉദ്‌ഘാടനം ചെയ്യും. തൃപ്പൂണിത്തുറ –സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി സി ഷിബു, ഉദ്ഘാടനം എരൂരിൽ ജില്ലാ സെക്രട്ടറി എസ് സതീഷ്. എറണാകുളം–സിപിഐ എം ഏരിയ സെക്രട്ടറി സി മണി, ഉദ്ഘാടനം വാത്തുരുത്തിയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ള.
തൃക്കാക്കര–സിപിഐ എം ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ, ഉദ്ഘാടനം ഇടപ്പള്ളിയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ. പിറവം–കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി കെ തോമസ്, ഉദ്ഘാടനം ഇരുമ്പനത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ. 10, 11, 13, 14 തീയതികളിലാണ് മധ്യമേഖലാ ജാഥ ജില്ലയിൽ പര്യടനം നടത്തുന്നത്.










0 comments