ad
Deshabhimani

ദേശീയപാതയിലെ വെള്ളക്കെട്ടിനെതിരെ അയ്യങ്കാവ് ജനകീയ കൂട്ടായ്മ

janakeeya koottayma

ദേശീയപാതയിലെ വെള്ളക്കെട്ടിനെതിരെ അയ്യങ്കാവ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധസംഗമം 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 07, 2026, 12:41 AM | 1 min read

കോതമംഗലം


നാഷണൽ ഹൈവേ അതോറിറ്റിയുടെയും, ഇകെകെ കൺസ്ട്രക്ഷൻ കമ്പിനിയുടെയും അശാസ്ത്രീയ ഓടനിർമാണത്തിന്റെയും ഫലമായി അയ്യങ്കാവ് ഗവ. ഹൈസ്‌കൂളിനുമുന്നിലും പരിസരപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതായി പരാതി.


സ്‌കൂളിനുമുന്നിൽ വെള്ളക്കെട്ട് അപകടഭീഷണി ഉയർന്നതിനെ തുടർന്ന് ഡീൻ കുര്യാക്കോസ് എംപിയോടും മറ്റു ബന്ധപ്പെട്ട അധികാരികളോടും നിരവധിതവണ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല.


ഇതിൽ പ്രതിഷേധിച്ച് അയ്യങ്കാവ് ജനകീയ കൂട്ടായ്‌മ സംഘടിപ്പിച്ച പ്രതിഷേധസംഗമം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ അരുൺ പി ബോബൻ അധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു, പി ആർ ഉണ്ണിക്കൃഷ്ണൻ, ജോർജ് അമ്പാട്ട്, വിദ്യ പ്രസന്നൻ, ഹരി എൻ വൃന്ദാവൻ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധസംഗമത്തിൽ അയ്യങ്കാവിലെ നൂറുകണക്കിന് വ്യാപാരികളും നാട്ടുകാരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home