ദൈവത്താംപടി–കോടുശേരി റോഡ്
ശോച്യാവസ്ഥക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി യുവാക്കൾ

പാറക്കടവ് പഞ്ചായത്തിലെ ദൈവത്താംപടി കോടുശേരി റോഡ് തകർന്നനിലയിൽ
നെടുമ്പാശേരി
പാറക്കടവ് പഞ്ചായത്തിലെ ദൈവത്താംപടി കോടുശേരി റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി. ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്കായി റോഡ് പൊളിച്ചിട്ട് രണ്ടുവർഷം കഴിഞ്ഞു.
പഞ്ചായത്ത് ഭരണാധികാരികളോടും വാർഡ് അംഗത്തോടും തുടർച്ചയായി ആവശ്യപ്പെട്ടിട്ടും പരിഹാരമുണ്ടാകുന്നില്ല. സമീപവാസികളായ നൂറിലധികം വീട്ടുകാരും നിരവധി വാഹനങ്ങളും വിദ്യാർഥികളും ദുരിതത്തിലാണ്. എത്രയുംവേഗം റോഡ് നന്നാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധം നടത്തുമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.











0 comments