ad
Deshabhimani

ചക്ക മധുരമൂറും 
വിജയഗാഥ

jackfruit farming
വെബ് ഡെസ്ക്

Published on Jan 07, 2026, 01:45 AM | 1 min read


കോതമംഗലം

സഹകരണ ബാങ്കിലെ ജോലിത്തിരക്കിനിടയിലും കൃഷിയിൽ നൂറുമേനി വിളയിച്ച് പുതുപ്പാടി വാഴാട്ടില്‍ ലൈജു പൗലോസ്. പാട്ടത്തിന് എടുത്ത ഭൂമിയിൽ വിവിധ ബഡ് പ്ലാവുകൾ വളര്‍ത്തി വിളവെടുത്ത്, മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കി വിപണിയിലേക്ക് എത്തിച്ചിരിക്കുകയാണ് ഇദ്ദേഹം. കോതമംഗലം സഹകരണ ബാങ്കിന്റെ അസി. സെക്രട്ടറിയാണ്. ഏത്തവാഴ, പൈനാപ്പിൾ, ചേന, കോളിഫ്ലവർ, കാബേജ്, ചോളം തുടങ്ങിയ കൃഷികൾ ലൈജു ചെയ്യുന്നുണ്ട്.


വിയറ്റ്നാം സൂപ്പർ ഏർലി, തായ്‌ലൻഡ് റെഡ് തുടങ്ങിയ പ്ലാവുകളില്‍നിന്ന് വിളവെടുത്തു. ചക്ക, കുന്നുകര സഹകരണ ബാങ്കിന് മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണത്തിന് കൈമാറി. വിളവെടുപ്പ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോതമംഗലം സഹകരണ ബാങ്ക് പ്രസിഡന്റ് എൽദോസ് പോൾ, സെക്രട്ടറി ദീപു ജോർജ്, കോതമംഗലം കൃഷി ഓഫീസർ സതി രാജൻ, കൃഷി അസി. ഓഫീസർമാർ, കെ ജി വെങ്കിടേശ്വരൻ, ബിജു എം പി തുടങ്ങിയവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home