ad
Deshabhimani

ഐസിഎആർ ശിൽപ്പശാല സമാപിച്ചു

ISR workshop

ഐസിഎആറിൽ നടന്ന പരിശീലന പരിപാടിയിൽ ഡോ. ജോർജ്‌ നൈനാൻ 
സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Oct 17, 2025, 02:51 AM | 1 min read

കൊച്ചി


ഐസിഎആർ (സെ‍ൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി) ദേശീയ ശിൽപ്പശാല സമാപിച്ചു. ‘ലിവറേജിങ് അഡ്വാൻസ്ഡ് കംപ്യൂട്ടേഷ്‌ണൽ സോഫ്റ്റ്‌-വെയർ ഫോർ ഡാറ്റ അനാലിസിസ്’ എന്ന വിഷയത്തിലാണ്‌ അഞ്ചുദിവസത്തെ പരിശീലനം സംഘടിപ്പിച്ചത്.


മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഡാറ്റ വിശകലനത്തിന്‌ ഉപയോഗിക്കുന്ന അത്യാധുനിക സോഫ്‌റ്റ്‌വെയറുകളെക്കുറിച്ച്‌ നടന്ന പരിശീലനത്തിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽനിന്നുള്ള 17 ഗവേഷകർ പങ്കെടുത്തു.


ഐസിഎആർ സിഐഎഫ്ടി ഡയറക്ടർ ഡോ. ജോർജ്‌ നൈനാൻ അധ്യക്ഷനായി. ഡീപ് ലേണിങ്‌, മെഷീൻ വിഷൻ, നിർമിത ബുദ്ധി എന്നിവയുടെ ഈരംഗത്തെ ഇടപെടൽ സംബന്ധിച്ചും ഓട്ടോമേഷനും ഇന്റലിജന്റ് ഡാറ്റാധിഷ്ഠിത പരിഹാരങ്ങളും എങ്ങനെ പ്രാപ്തമാക്കാമെന്നും അദ്ദേഹം സംസാരിച്ചു.


പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ ഡോ. വി ഗീതാലക്ഷ്മി, ഡോ. എം വി സജീവ് എന്നിവരാണ് പരിശീലന സെഷൻ നയിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home