അവകാശദിനം ആചരിച്ചു

ഖാദി തൊഴിലാളി അവകാശദിനാചരണത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ ഖാദി വർക്കേഴ്സ് യൂണിയൻ സംഘടിപ്പിച്ച മാർച്ചും അവകാശപത്രിക സമർപ്പണവും എസ് എസ് അനിൽ ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
ജില്ലാ ഖാദി വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ അവകാശദിനം ആചരിച്ചു. ജില്ലാ ഖാദി ഓഫീസിനുമുന്നിൽ ബെഫി അഖിലേന്ത്യാ പ്രസിഡന്റ് എസ് എസ് അനിൽ ഉദ്‌ഘാടനം ചെയ്‌തു.
ജലജ സുരേഷ് അധ്യക്ഷയായി. ഫ്രാൻസിസ് സേവ്യർ, പി എ ദിപു, പി കെ ലതീഷ്‌കുമാർ, ജയശ്രീ ബി ചന്ദ്രൻ, എം വി സാവിത്രി, എം എ സാബി എന്നിവർ സംസാരിച്ചു.









0 comments