ad
Deshabhimani

ഇന്‍ഷുറന്‍സ് മുടങ്ങിയതിനെതിരെ ജനകീയകൂട്ടായ്മ സംഘടിപ്പിച്ചു

insurance
വെബ് ഡെസ്ക്

Published on May 17, 2025, 03:03 AM | 1 min read


ഇരുമ്പനം

തൃപ്പൂണിത്തുറ നഗരസഭയിലെ ഇരുമ്പനം പ്രദേശത്തെ 5, 12, 13 വാർഡിലെ ജനങ്ങൾക്ക് ഏർപ്പെടുത്തിയ ഇൻഷുറൻസി​ന്റെ പ്രീമിയം തുക ബിപിസിഎൽ മാനേജ്മെ​ന്റ് അടയ്‌ക്കാത്തതിനെതിരെ സിപിഐ എം ഇരുമ്പനം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. തുക അടയ്ക്കാത്തതിനെ തുടര്‍ന്ന് ഇൻഷുറൻസ് മുടങ്ങിയിരുന്നു.


കൂട്ടായ്മ, സിപിഐ എം ഏരിയ സെക്രട്ടറി പി വാസുദേവൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി എം ഗിരീഷ് അധ്യക്ഷനായി. കെ ടി തങ്കപ്പൻ, കെ ടി അഖിൽദാസ്, ബി ഹരികുമാർ, കെ പി പൗലോസ്, സി ഉദയകുമാർ, കെ പി ദേവദാസ് എന്നിവർ സംസാരിച്ചു.


2018ൽ സിപിഐ എം ഇരുമ്പനം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയപ്രക്ഷോഭത്തെ തുടർന്നാണ് 5, 12, 13 വാർഡിലെ ജനങ്ങൾക്ക് ബിപിസിഎൽ മാനേജ്മെ​ന്റ് ഇൻഷുറൻസ് പരിരക്ഷ നൽകാൻ തയ്യാറായത്. ഇൻഷുറൻസ് മുടങ്ങിക്കിടന്ന സമയത്ത് ആശുപത്രികളിൽ ചികിത്സ തേടിയ ആളുകൾക്ക് ലഭിക്കേണ്ട അർഹമായ തുക ലഭ്യമാക്കണമെന്നും നഗരസഭയിലെ 4, 6, 11 വാർഡുകളിലും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്നും നിലവിലെ തുക വർധിപ്പിക്കാനും ബിപിസിഎൽ മാനേജ്മെ​ന്റ് തയ്യാറാകണമെന്നും സിപിഐ എം ഇരുമ്പനം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home