കാനയിൽ വീണ് ലോട്ടറി തൊഴിലാളിക്ക് പരിക്ക്

കൂത്താട്ടുകുളം മാർക്കറ്റ് റോഡിൽ ബസ് സ്റ്റാൻഡിനുസമീപം സ്ലാബില്ലാത്ത കാന
കൂത്താട്ടുകുളം
മാർക്കറ്റ് റോഡിൽ സ്ലാബില്ലാത്ത കാനയിലേക്ക് വീണ് ലോട്ടറി വിൽപന തൊഴിലാളിയായ അന്പത്തിരണ്ടുകാരിക്ക് പരിക്ക്. തിരുമാറാടി തോട്ടപ്പള്ളി താര കെ ദാസ് (52) നാണ് പരിക്കേറ്റത്. വെള്ളി ഉച്ചയോടെയാണ് സംഭവം.
ബസ് സ്റ്റാൻഡിനുസമീപം പ്രവർത്തിക്കുന്ന ബേക്കറിയിലേക്ക് സാധനം വാങ്ങാൻ എത്തിയ താര റോഡരികിൽ ഉയർന്നുനിന്ന കോൺക്രീറ്റ് പ്രതലത്തിൽ തട്ടി കാനയിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ താരയെ സമീപവാസികൾ ആശുപത്രിയിൽ എത്തിച്ചു. താരയുടെ വലതുകാലിലാണ് പരിക്ക് ആഴ്ചകൾക്ക് മുൻപ് ഇതേ റോഡിലെ കാനയിൽ വീണ് ബേക്കറി ജീവനക്കാരന് പരിക്കേറ്റിരുന്നു.
4 കോടി രൂപയുടെ റോഡ് നവീകരണപ്രവർത്തികളാണ് ഇവിടെ നടക്കുന്നത്. മാർക്കറ്റ് റോഡിലെ അഴുക്കുചാലുകളുടെ നിർമ്മാണം പൂർത്തിയായിട്ട് രണ്ടുമാസം പിന്നിട്ടു. വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിൽ പോലും സ്ലാബ് പുന:സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. പണി പൂർത്തിയാക്കാൻ നഗരസഭ ഭരണസമിതിയും ഇടപെടുന്നില്ല. ആളുകൾക്ക് പുറമെ വാഹനങ്ങളും കാനയിലേക്ക് വീഴുന്നത് പതിവായി.










0 comments