ad
Deshabhimani

ഇൻഫോപാർക്ക് ഫുട്ബോൾ 
ടൂർണമെന്റ് 24- മുതല്‍

infopark
വെബ് ഡെസ്ക്

Published on Apr 23, 2026, 12:14 AM | 1 min read

കൊച്ചി

ഇൻഫോപാർക്ക് ഐടി ജീവനക്കാര്‍ പങ്കെടുക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ലീഗ് മത്സരങ്ങള്‍ 24 മുതല്‍ മെയ് ഒമ്പതുവരെ തൃക്കാക്കര ബിഎംസി സ്പോർട്സ് ഫുട്ബോൾ ടർഫിൽ നടക്കും.

മെയ് 14 മുതൽ 23 വരെ ഇൻഫോപാർക്ക് എക്സ്പ്രസ് വേയ്ക്ക് സമീപമുള്ള യുണൈറ്റഡ് സ്പോർട്സ് സെന്ററിലാണ് നോക്കൗട്ട് മത്സരങ്ങൾ.


വൈകിട്ട് ആറുമുതൽ രാത്രി 10 വരെയാണ് മത്സരങ്ങൾ.

ഇൻഫോപാർക്ക് കൊച്ചി ഫേസ് ഒന്ന്, രണ്ട്, തൃശൂര്‍, ചേര്‍ത്തല ക്യാമ്പസുകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിവിധ കമ്പനികളിലെ ടീമുകളാണ് മത്സരിക്കുന്നത്. ഇൻഫോപാർക്കുമായി സഹകരിച്ച് കാൽപൈൻ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ടൂർണമെന്റില്‍ പുരുഷന്മാർക്കായി സെവൻസ്, സ്ത്രീകള്‍ക്ക് ഫൈവ്സ് മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home