സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് ദേശീയപതാക ഉയർത്തുന്നു
കൊച്ചി
ആലിൻചുവട് ജനകീയ വായനശാലയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം വായനശാല പ്രസിഡന്റ് എ എൻ സന്തോഷ് സ്വാതന്ത്ര്യദിന സന്ദേശം നൽകി ദേശീയ പതാക ഉയർത്തി. തേവര കസ്തൂർബ നഗർ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രസിഡന്റ് മോഹൻദാസ് പതാക ഉയർത്തി. കാക്കനാട് ചിറ്റേത്തുകര ക്ഷീരോൽപാദക സഹകരണ സംഘത്തിൽ പ്രസിഡന്റ് എം എൻ ഗിരി ദേശീയപതാക ഉയർത്തി.
വാഴക്കാല കൈരളീ വായനശാലയിൽ പ്രസിഡന്റ് എ വി ജോസഫ് പതാക ഉയർത്തി. ടി വി സെന്റർ റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ സെക്രട്ടറി എം ഐ അബ്ദുൽ റഹീം പതാക ഉയർത്തി. തൃക്കാക്കര നഗരസഭയിൽ നഗരസഭ അധ്യക്ഷൻ റാഷിദ് ഉള്ളംപള്ളി പതാക ഉയർത്തി. സലാമത്ത് ലഘുവാൻ മസ്ജിദിൽ പ്രസിഡന്റ് കെ എം ഉമ്മർ പതാക ഉയർത്തി.
മട്ടാഞ്ചേരി
സിപിഐ എം കൊച്ചി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ തോപ്പുംപടി ടി എം മുഹമ്മദ് സ്മാരക മന്ദിരത്തിൽ ജില്ലാ കമ്മിറ്റി അംഗം കെ ജെ മാക്സി പതാക ഉയർത്തി.
എംഇഎസ് കോളേജ് കൊച്ചിയിൽ കോളേജ് രക്ഷാധികാരി വി യു ഹംസക്കോയ, യാസ്മിൻ ഫൗണ്ടേഷനിൽ എൻ കെ എം ഷെരീഫ്, ഓൾ കേരള സീനിയർ സിറ്റിസൺസ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് വി ജെ ഹൈസിന്ത്, മുസ്ലിം മയ്യ സംസ്‌കരണ സഹായ സമിതിയുടെ പരിപാടിയിൽ സെക്രട്ടറി വി വൈ നാസർ, വോയ്‌സ് ഓഫ് വെസ്റ്റ് കൊച്ചിയുടെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രസിഡന്റ് വി എച്ച് അഷ്‌റഫ്, കൊച്ചങ്ങാടി യങ്മെൻ അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ കെ എം ഇബ്രാഹിം, മൗലാന ആസാദ് ലൈബ്രറിയിൽ ആർ വിജയകുമാർ എന്നിവർ പതാക ഉയർത്തി.
പെരുമ്പാവൂർ
സ്വാതന്ത്ര്യദിനാഘോഷത്തിൽ പെരുമ്പാവൂർ മിനി സിവിൽ സ്റ്റേഷനിൽ മനോജ് മൂത്തേടൻ എംഎൽഎ പതാക ഉയർത്തി. നഗരസഭാ അങ്കണത്തിൽ ചെയർപേഴ്സൺ കെ എൻ സംഗീത പതാക ഉയർത്തി. സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽ ഏരിയ സെക്രട്ടറി സി എം അബ്ദുൽ കരീം പതാക ഉയർത്തി. ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ (സിഐടിയു) ജ്യോതി സ്റ്റാൻഡിൽ ഏരിയ പ്രസിഡന്റ് പി എം സലിം, ബാർ അസോസിയേഷനിൽ പ്രസിഡന്റ് ടി വി ആന്റു, ഫാസ് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ഷാജി സരിഗ, മിത്ര റസിഡന്റ്‌സ് അസോസിയേഷൻ സ്റ്റേറ്റ് ബാങ്ക് അങ്കണത്തിൽ മാനേജർ എസ് രഘു, ബ്രാഹ്മണ സഭ മൈതാനത്ത് പ്രസിഡന്റ് എൻ രാമചന്ദ്രൻ എന്നിവർ പതാക ഉയർത്തി. വിവിധ സ്കൂളുകളിലും റസിഡന്റ്‌സ് അസോസിയേഷനുകളിലും സ്വാതന്ത്ര്യദിനാഘോഷം നടന്നു.
കോലഞ്ചേരി
പൂതൃക്ക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്തംഗം ജൂബിൾ ജോർജ് പതാക ഉയർത്തി. സ്വാതന്ത്ര്യദിനസന്ദേശം നൽകി. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. പെരിങ്ങാല ഐശ്വര്യ ഗ്രാമീണ വായനശാലയിൽ റിട്ട. ഹവീൽദാർ നിജു കെ രാജൻ പതാക ഉയർത്തി. തിരുവാണിയൂർ ചങ്ങമ്പുഴ സ്‌മാരക വായനശാലയിൽ ആദ്യകാലപ്രവർത്തകൻ ജോണി ചങ്ങനാട്ടുകുഴി പതാക ഉയർത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റ് സി ആർ പ്രകാശ് സ്വതന്ത്ര്യദിനസന്ദേശം നൽകി. ചെമ്മനാട് ബോധി ഗ്രാമീണവായനശാലയിൽ ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ. പി സൂര്യ പതാക ഉയർത്തി. സെക്രട്ടറി ദീപക് സുദർശനൻ സന്ദേശം നൽകി. ദേശീയ ഗാനാലാപന മത്സരം നടത്തി. മോറക്കാല കെ എ ജോർജ് മെമ്മോറിയൽ ലൈബ്രറിയിൽ പ്രസിഡന്റ് എം കെ വർഗീസ് പതാക ഉയർത്തി. സെക്രട്ടറി സാബു വർഗീസ് സന്ദേശം നൽകി. പട്ടിമറ്റം അഗ്നിരക്ഷാനിലയത്തിൽ സ്റ്റേഷൻ ഓഫീസർ എൻ എച്ച് അസൈനാർ പതാക ഉയർത്തി. പട്ടിമറ്റം കൈതക്കാട് അങ്കണവാടിയിലെ കുട്ടികളും രക്ഷാകർത്താക്കളും പങ്കെടുത്ത സ്വാതന്ത്രദിനറാലിയെ സ്വീകരിച്ചു.
കോതമംഗലം
കോതമംഗലം സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിൽ സ്വാതന്ത്ര്യ ദിനാഘോഷവും സമാശ്വാസനിധിയുടെ വിതരണവും നടത്തി. സർക്കിൾ യൂണിയൻ ചെയർമാൻ കെ കെ ശിവൻ ദേശീയപതാക ഉയർത്തി. അസിസ്റ്റന്റ് രജിസ്ട്രാർ ജോജി ജോസ്, കോതമംഗലം സഹകരണ ബാങ്ക് പ്രസിഡന്റ് എൽദോസ് പോൾ, ടി എ സാജിത എന്നിവർ സംസാരിച്ചു.
മൂവാറ്റുപുഴ
മൂവാറ്റുപുഴയിൽ നഗരസഭ, പഞ്ചായത്തുകൾ, വിവിധ സംഘടനകൾ, വിദ്യാലയങ്ങൾ, അങ്കണവാടികൾ, സർക്കാർ ഓഫീസുകൾ, വിവിധ സ്ഥാപനങ്ങൾ, മിനിസിവിൽ സ്റ്റേഷൻ, ക്ലബ്ബുകൾ, ലൈബ്രറികൾ, മൂവാറ്റുപുഴ കോടതിസമുച്ചയം എന്നിവിടങ്ങളിൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.
സിപിഐ എം മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയിലെ ലോക്കൽ കമ്മിറ്റി കേന്ദ്രങ്ങളിൽ ദേശീയപതാക ഉയർത്തി. മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ഓഫീസിനുമുന്നിൽ ഏരിയ സെക്രട്ടറി അനീഷ് എം മാത്യു ദേശീയപതാക ഉയർത്തി. ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി പായിപ്ര കവലയിൽ സംഘടിപ്പിച്ച യങ് ഇന്ത്യ പരിപാടി ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം ബി ഷൈനി ഉദ്ഘാടനം ചെയ്തു.
മൂവാറ്റുപുഴ നഗരസഭയ്ക്കുമുന്നിലും നെഹ്റു പാർക്കിലും നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി പതാക ഉയർത്തി. തുടർന്ന് നടന്ന സ്വാതന്ത്ര്യദിനറാലി നിർമല സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. ജനപ്രതിനിധികൾ, വിദ്യാലയങ്ങളിൽനിന്നുള്ള കുട്ടികൾ, അധ്യാപകർ, വിവിധ സേനകൾ, സംഘടനാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
കൂത്താട്ടുകുളം
കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാചരണത്തിൽ ഗ്രന്ഥശാല പ്രസിഡന്റ് സി എൻ പ്രഭകുമാർ പതാക ഉയർത്തി. വിമുക്തഭടൻ മൈക്കിൾ എബ്രഹാം സ്വാതന്ത്ര്യദിനസന്ദേശം നൽകി. കൂത്താട്ടുകുളം നഗരസഭയിൽ നഗരസഭാ ചെയർപേഴ്സൺ റെജി ജോൺ ദേശീയപതാക ഉയർത്തി. ഇലഞ്ഞി വിസാറ്റ് എൻജിനീയറിങ് കോളേജിലെ എൻസിസി കേഡറ്റുകളുടെ ചെയർപേഴ്സൺ സല്യൂട്ട് സ്വീകരിച്ചു. എൻസിപി എസ് സ്വാതന്ത്ര്യദിനാഘോഷം എൻഎൽസി സംസ്ഥാന പ്രസിഡന്റ് കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കാക്കൂർ ഗ്രാമീണ വായനശാലയിൽ വായനശാല പ്രസിഡന്റ് അനീഷ് ആച്ചിക്കൽ പതാക ഉയർത്തി. കേരള കോൺഗ്രസ് എം മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സാബു കെ ജേക്കബ് ഉദ്ഘാടനം ചെയ്തു.
കവളങ്ങാട്
സ്വാതന്ത്ര്യദിനാഘോഷത്തിൽ പോത്താനിക്കാട് പഞ്ചായത്തിൽ പ്രസിഡന്റ് കെ പി ജെയിംസ് പതാക ഉയർത്തി.
നെടുമ്പാശേരി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് ദേശീയപതാക ഉയർത്തി. സിയാൽ അഗ്നിശമന സേനാവിഭാഗമായ എആർഎഫ്എഫിന്റെയും വിമാനത്താവള സുരക്ഷാവിഭാഗമായ സിഐഎസ്എഫിന്റെയും പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. സിഐഎസ്എഫ് ഇൻസ്‌പെക്ടർ മനോഹർ സിങ് പരേഡ് കമാൻഡറായി. ഹെഡ് കോൺസ്റ്റബിൾ വെങ്കടെശ്വർലുവിന്റെ നേതൃത്വത്തിൽ ഡോഗ് സ്‌ക്വാഡിന്റെ പ്രകടനവും നടന്നു. എയർപോർട്ട് ഡയറക്ടർ ജി മനു, സിഐഎസ്എഫ് സീനിയർ കമാൻഡന്റ് നാഗേന്ദ്ര ദേവ്റാരി, സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സന്തോഷ് ജെ പൂവട്ടിൽ, സജി ഡാനിയേൽ എന്നിവർ സംസാരിച്ചു.
അങ്കമാലി
നഗരസഭ സ്വാതന്ത്ര്യദിനാഘോഷം വർണോജ്വല ഘോഷയാത്രയോടെ സംഘടിപ്പിച്ചു. നഗരസഭാങ്കണത്തിൽ ത്രിവർണപതാക ചെയർപേഴ്സൺ റീത്ത പോൾ ഉയർത്തി. തുടർന്ന് വാദ്യമേളങ്ങൾ, നിശ്ചലദൃശ്യങ്ങൾ, കാവടി, സ്കൗട്ട്, എസ്‌പിസി, എൻസിസി എന്നീ വിഭാഗങ്ങളുടെ അകമ്പടിയോടേ ആരംഭിച്ച ഘോഷയാത്ര ജങ്ഷനിൽ സമാപിച്ചു. പൊതുസമ്മേളനം ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം ചെയ്തു.
ബഹുമുഖ പ്രതിഭകളെ അനുമോദിച്ചു. നൂറുശതമാനം വിജയം നേടിയ സ്കൂളുകൾക്ക് മെമന്റോ നൽകി. വിദ്യാർഥികൾ, അധ്യാപകർ, അങ്കണവാടി, ആശ, കുടുംബശ്രീ, ഹരിതകർമ സേനാംഗങ്ങൾ എന്നിവർ റാലിയിൽ പങ്കെടുത്തു. മഞ്ഞപ്ര പഞ്ചായത്ത് അങ്കണത്തിൽ പ്രസിഡന്റ് സണ്ണി പൈനാടത്തും അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂരും മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയിൽ സജീവ് അരിയ്ക്കലും ഞാലൂക്കര നവോദയം ഗ്രന്ഥശാല അങ്കണത്തിൽ വി വി മോഹനനും പതാക ഉയർത്തി.
കാലടി
സംസ്കൃത സർവകലാശാലയിൽ സ്വാതന്ത്യദിനം ആഘോഷിച്ചു. സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഭരണനിർവഹണ ബ്ലോക്കിനുമുന്നിൽ സംഘടിപ്പിച്ച ചടങ്ങിൽ രജിസ്ട്രാർ പ്രൊഫ. ടി എസ് ലാൻസ്‌ലറ്റ് പതാക ഉയർത്തി.
ആലുവ
റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ അഡീഷണൽ എസ്‌പി ടി ബി വിജയൻ ദേശീയപതാക ഉയർത്തി സന്ദേശം നൽകി. പെരുമ്പാവൂർ എഎസ്‌പി ഹാർദിക് മീണ ഡിവൈഎസ്‌പിമാരായ ബൈജു പൗലോസ്, എസ് ജയകൃഷ്ണൻ, കെ ആർ മനോജ്, ബാബുക്കുട്ടൻ നിസാമുദ്ദീൻ, അബ്ദുൽ സലാം, എസ്എച്ച്ഒമാർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സബ് ഇൻസ്പെക്ടർ മിൽക്കാസ് വർഗീസ് പരേഡ് നയിച്ചു.
ആലുവ സ്കൂൾ ഫോർ ദി ബ്ലൈൻഡിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ സ്കൂൾമാനേജർ സന്തോഷ് ബഹനാൻ ദേശീയപതാക ഉയർത്തി. കാഴ്ചപരിമിതരായ വിദ്യാർഥികൾക്ക് പഠനത്തിനും ദൈനംദിന പ്രവർത്തനങ്ങൾക്കും സഹായകരമായ പ്രത്യേക ഹെഡ്‌സെറ്റുകൾ വിതരണം ചെയ്തു. ക്വിസ് മത്സരം, ദേശഭക്തിഗാനം ആലാപനം, വേഷപ്പകർച്ച എന്നിവ നടത്തി. നൊച്ചിമ സേവന ലൈബ്രറിയിൽ പ്രസിഡന്റ് പി സി ഉണ്ണി അധ്യക്ഷനായി.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി യുസി കോളേജിലെ ഗ്രന്ഥിക ലൈബ്രറി ക്ലബ്, ആഷിയാന ഹിന്ദി ക്ലബ്, എൻസിസി 7കെ ഗേൾസ് ബറ്റാലിയൻ എന്നിവചേർന്ന് ‘വേഡ്സ് ഓഫ് ഫ്രീഡം: ദി ഇങ്ക് ദാറ്റ് വോക്ക് എ നേഷൻ' എന്നപേരിൽ സ്വാതന്ത്ര്യസമരവും വിഭജനവും ആസ്പദമാക്കി വിവിധ ഇന്ത്യൻ ഭാഷകളിൽ രചിക്കപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനം നടത്തി. കോളേജ് മാനേജർ ഡോ. കെ പി ഔസേപ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. മിനി ആലീസ് അധ്യക്ഷയായി.
പറവൂർ
പറവൂർ നഗരസഭയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ഘോഷയാത്ര നടത്തി. നഗരസഭ ഓഫീസിലും കച്ചേരി മൈതാനത്തും നഗരസഭാധ്യക്ഷൻ രമേഷ് ഡി കുറുപ്പ് പതാക ഉയർത്തി.
സിപിഐ എം പറവൂർ ഏരിയ കമ്മിറ്റി ഓഫീസായ സി എച്ച് കണാരൻസ്‌മാരക മന്ദിരത്തിൽ ഏരിയ സെക്രട്ടറി ടി വി നിധിൻ പതാക ഉയർത്തി. പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ്
പി ആർ സൈജൻ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് സെബാസ്റ്റ്യൻ വേവുകാട്, വടക്കേക്കര പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് ദിവ്യ സനിൽകുമാർ, ചിറ്റാറ്റുകരയിൽ എൻ കെ സാബു, ചേന്ദമംഗലത്ത് പ്രസിഡന്റ് പി എ ഹരിദാസ്, ഏഴിക്കരയിൽ പ്രസിഡന്റ് സീന സജീവ്, കോട്ടുവള്ളിയിൽ പ്രസിഡന്റ് പ്രഷീല ബെന്നി, വരാപ്പുഴയിൽ പ്രസിഡന്റ് വിജു ചുള്ളിക്കാട്, ആലങ്ങാട് പ്രസിഡന്റ് വിജി ജോളി, കരുമാല്ലൂരിൽ പ്രസിഡന്റ് ടി എ മുജീബ്, പുത്തൻവേലിക്കരയിൽ പ്രസിഡന്റ് പ്രസന്ന രാധാകൃഷ്ണൻ എന്നിവർ പതാക ഉയർത്തി.
പറവൂർ സഹകരണ ബാങ്കിൽ ഡൈന്യൂസ് തോമസ്, ഗാന്ധിസ്മാരക സഹകരണ ബാങ്കിൽ സി എസ് സജീഷ്‌കുമാർ, പറവൂർ വടക്കേക്കര സഹകരണ ബാങ്കിൽ പി എ റഷീദ്, നീറിക്കോട് സഹകരണ ബാങ്കിൽ എം കെ ബാബു, ആലങ്ങാട് സഹകരണ ബാങ്കിൽ പി ജെ ഡേവിസ്, കരുമാല്ലൂർ സഹകരണ ബാങ്കിൽ ജയ രാധാകൃഷ്ണൻ, വടക്കേക്കര സഹകരണ ബാങ്കിൽ ഇ പി തമ്പി, കൈതാരം സഹകരണ ബാങ്കിൽ എം ബി സ്യമന്തഭദ്രൻ, പറവൂർ മഹിളാ സഹകരണ സംഘത്തിൽ ടി എസ് പുഷ്‌കല, പറവൂർ വിവിധോദ്ദേശ സഹകരണ സംഘത്തിൽ എ എസ് അനിൽകുമാർ എന്നിവരും പതാക ഉയർത്തി.









0 comments