പറവൂർ ബ്ലോക്ക് വനിതാ ഹോസ്റ്റൽ തുറന്നു

പറവൂർ
പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വനിതാ ഹോസ്റ്റൽ കെട്ടിടം ‘ഇടം' മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്‌തു. വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ 35 ലക്ഷം രൂപ മുടക്കിയാണ് ഹോസ്റ്റൽ നിർമിച്ചത്. പ്രസിഡന്റ് കമല സദാനന്ദൻ അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് കെ എസ് സനീഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ എസ് ഷാജി, രശ്മി അനിൽകുമാർ, എം എസ് രതീഷ്, ലീന വിശ്വൻ, ശാന്തിനി ഗോപകുമാർ എന്നിവർ സംസാരിച്ചു. ഹോസ്റ്റലിൽ എല്ലാ വിഭാഗം വനിതാ ജീവനക്കാർക്കും താമസസൗകര്യം ലഭ്യമാണ്. ഫോൺ: 82810 40572, 94460 79034.










0 comments