പൂയപ്പിള്ളി തങ്കപ്പനെ ആദരിച്ചു

പുരോഗമന കലാസാഹിത്യസംഘം ജില്ലാ നേതൃത്വ ശിൽപ്പശാലയിൽ മുതിർന്ന സാംസ്‌കാരികപ്രവർത്തകനും എഴുത്തുകാരനുമായ പൂയപ്പിള്ളി തങ്കപ്പനെ ആദരിച്ചപ്പോൾ
വൈപ്പിൻ
ചെറായി സഹോദരൻ അയ്യപ്പൻ സ്‌മാരകഹാളിൽ നടന്ന പുരോഗമന കലാസാഹിത്യസംഘം ജില്ലാ നേതൃത്വ ശിൽപ്പശാലയിൽ മുതിർന്ന സാംസ്‌കാരികപ്രവർത്തകനും എഴുത്തുകാരനുമായ പൂയപ്പിള്ളി തങ്കപ്പനെ ആദരിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, സുനിൽ പി ഇളയിടം, വിനോദ് കൃഷ്ണ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ജോൺ ഫെർണാണ്ടസ്, കെ എൻ ഉണ്ണിക്കൃഷ്ണൻ, ഏരിയ സെക്രട്ടറി എ പി പ്രിനിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി, പഞ്ചായത്ത് പ്രസിഡന്റ് ഇ കെ ജയൻ, മാധ്യമപ്രവർത്തകൻ ശ്രീജിത്ത് ദിവാകരൻ, പി എം ആരതി, ക്യാമ്പ് ഡയറക്ടർ വി കെ പ്രസാദ്, വനിതാസാഹിതി സംസ്ഥാന പ്രസിഡന്റ് വി എസ് ബിന്ദു, സെക്രട്ടറി രവിത ഹരിദാസ്, സംഘം ജില്ലാ പ്രസിഡന്റ് ഡോ. കെ ജി പൗലോസ്, സെക്രട്ടറി സഹീർ അലി, സേവ്യർ പുൽപ്പാട്ട്, കെ രവിക്കുട്ടൻ, ജയകുമാർ ചെങ്ങമനാട്, വി എം പ്രഭാകരൻ, എം വി വിജയകുമാരി, ഇ വി ശിവദാസ്, എം എൻ രവീന്ദ്രൻ, ടി ആർ വിനോയ് കുമാർ എന്നിവർ പങ്കെടുത്തു.









0 comments