ad
Deshabhimani

ഹോളി ആഘോഷത്തിന് 
തുടക്കംകുറിച്ച് ബോധനെ പ്രതിഷ്ഠിച്ചു

holi celebrations
വെബ് ഡെസ്ക്

Published on Feb 20, 2026, 02:44 AM | 1 min read


മട്ടാഞ്ചേരി

തപ്പും താളവുമായി ബോധനെ പ്രതിഷ്ഠിച്ചതോടെ കൊച്ചിയിൽ ഹോളി ആരവമുണർന്നു. കൊങ്കണി വിഭാഗക്കാരുടെ വാസകേന്ദ്രങ്ങള്‍ ഹോളി ആവേശത്തിലാണ്. മാർച്ച് മൂന്നിനാണ് ഹോളിദിനം, അന്ന് ചന്ദ്രഗ്രഹണമായതിനാൽ ഒരുവിഭാഗം നാലിന് ഹോളിയാഘോഷിക്കും.


കൊച്ചിയിലെ ഹോളി ആഘോഷം വിദേശികളുടെ പങ്കാളിത്തത്തിലൂടെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമാണ്. ചെറളായി, അമരാവതി ദേശങ്ങളിലാണ് പാരമ്പര്യ സ്മൃതികളുമായി കാമദേവ സങ്കൽപ്പത്തിൽ ബോധനെ തെരുവിലൂടെ എഴുന്നള്ളിച്ചത്. ഒന്പതടി ഉയരമുള്ള വൈക്കോല്‍നിര്‍മിതമായ ബോധനെ ക്ഷേത്ര രഥവീഥിയിലെ ആൽമരത്തിൽ പ്രതിഷ്ഠിച്ചു. ഹോളി രാത്രി ഹോളിക ദഹനം നടക്കും. മാർച്ച് എട്ടിനാണ് മഞ്ഞക്കുളി.


ചെറളായിയിലെ ആൽമരത്തിലും അമരാവതിയിൽ തെരുവോരങ്ങളിലുമാണ് ബോധ പ്രതിഷ്ഠ നടത്തിയത്.


ഗോവൻ കൊങ്കണി സമൂഹത്തിന്റെ വേറിട്ട ആഘോഷമാണ് ഹോളിയുടെ ബോധനും കാമദഹനവും മഞ്ഞക്കുളിയുമെല്ലാം. മഞ്ഞക്കുളി ദിനത്തിൽ ഒത്തുകൂടുന്നവർ പരസ്പരം ചായം പൂശി വാദ്യമേളങ്ങളോടെ ബോധനെ എഴുന്നള്ളിച്ച് അഗ്നിക്കിരയാക്കി മഞ്ഞക്കുളി നടത്തും. ഇതോടെ കൊങ്കണി സമുദായത്തിന്റെ ഹോളിയാഘോഷം സമാപിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home