ശാസ്‌ത്ര ചരിത്രശിൽപ്പശാല തുടങ്ങി

ചെറായി സഹോദരൻ സ്‌മാരകത്തിൽ ആരംഭിച്ച ജില്ലാ ശിശുക്ഷേമസമിതി ശാസ്‌ത്ര ചരിത്ര ശിൽപ്പശാല സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം യേശുദാസ് പറപ്പിള്ളി ഉദ്‌ഘാടനം ചെയ്യുന്നു
വൈപ്പിൻ
ചെറായി സഹോദരൻ സ്‌മാരകത്തിൽ രണ്ടുദിവസങ്ങളിലായി നടക്കുന്ന ജില്ലാ ശിശുക്ഷേമസമിതി ശാസ്‌ത്ര ചരിത്ര ശിൽപ്പശാല സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം യേശുദാസ് പറപ്പിള്ളി ഉദ്‌ഘാടനം ചെയ്‌തു.
പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി സുനിൽ ഹരീന്ദ്രൻ, സംഘാടകസമിതി ചെയർമാൻ ഇ ശി ശിവദാസ്, സഹോദരൻ സ്‌മാരകം സെക്രട്ടറി ഡോ. കെ കെ ജോഷി, സമിതി ജില്ലാ എക്‌സി. അംഗങ്ങളായ എൻ കെ പ്രദീപ്, എം എ രശ്‌മി, അരവിന്ദ് അശോക്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ എന്നിവർ സംസാരിച്ചു. ചെറായി സഹോദരൻ സ്‌മാരകത്തിൽ നടക്കുന്ന ജില്ലാ ശിശുക്ഷേമ സമിതി ശാസ്‌ത്ര ചരിത്ര ശിൽപ്പശാല സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം യേശുദാസ് പറപ്പിള്ളി ഉദ്‌ഘാടനം ചെയ്‌തു.
ഞായറാഴ്‌ച വൈകിട്ട് നടക്കുന്ന സമാപനസമ്മേളനം കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി, ജില്ലാ ജോയിന്റ് സെക്രട്ടറി ടി വി അനിത, വൈസ് പ്രസിഡന്റ് കെ എസ് അരുൺകുമാർ എന്നിവർ സംസാരിക്കും.










0 comments