ad
Deshabhimani

കുട്ടിത്തലകളിലും ഹെൽമെറ്റ്‌; ആദരവുമായി കലക്ടർ

Helmet

റോഡ് സുരക്ഷാ നിയമങ്ങൾ കൃത്യമായി പാലിച്ച് മാതൃകയായ അയാൻ 
സനൂപിനെയും അനുജൻ ഇഷാൻ സനൂപിനെയും പിതൃസഹോദരൻ സനൂപ് ഗിരീഷിനെയും കലക്ടർ ജി പ്രിയങ്കയും ആർടിഒ ബിജു ഐസക്കും ചേർന്ന് 
അഭിനന്ദിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jan 01, 2026, 02:30 AM | 1 min read

കാക്കനാട്


റോഡ് സുരക്ഷാനിയമങ്ങൾ പാലിച്ച് സ്കൂട്ടറിൽ യാത്രചെയ്ത ഡ്രൈവർക്കും കുടുംബാംഗങ്ങൾക്കും കലക്ടറുടെയും എൻഫോഴ്‌സ്‌മെന്റ് ആർടിഒയുടെയും അഭിനന്ദനം. കാക്കനാട് സ്വദേശി സച്ചിൻ ഗിരീഷ്, സഹോദരന്റെ മക്കളായ നാലാംക്ലാസ് വിദ്യാർഥി അയാൻ സനൂപ്, പ്രീ കെജിയിൽ പഠിക്കുന്ന ഇഷാൻ സനൂപ് എന്നിവരെയാണ് ആദരിച്ചത്.

ബുധൻ രാവിലെ കലക്ടറേറ്റിനുസമീപം ആർടിഒ സഞ്ചരിക്കുന്ന വാഹനത്തിനുമുന്നിൽ ഇരുചക്രവാഹനത്തിലാണ് ഇവർ സഞ്ചരിച്ചിരുന്നത്‌.


മൂവരും ഹെൽമെറ്റ് കൃത്യമായി ധരിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ്‌ ഇവരെ കലക്ടറേറ്റിലേക്ക് ക്ഷണിച്ച്‌ ആദരിച്ചത്‌. കലക്ടർ ജി പ്രിയങ്ക, എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബിജു ഐസക് എന്നിവർചേർന്ന് ഇവരെ ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയുംചെയ്തു. ഹെൽമെറ്റ് ധരിച്ച് യാത്രചെയ്ത കുടുംബങ്ങളെ പൊതുവേദിയിൽ അഭിനന്ദിച്ചത് മറ്റുള്ളവർക്ക്‌ മാതൃകയാകുമെന്ന്‌ കലക്ടർ പറഞ്ഞു.​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home