കുന്നുകര–അടുവാശേരി പാടശേഖരത്തിൽ കൊയ്ത്തുത്സവം

നെടുമ്പാശേരി
കൃഷിക്കൊപ്പം കളമശേരിയിലൂടെ മണ്ഡലത്തിലെ കാർഷികമേഖല കൂടുതൽ നേട്ടം കൈവരിച്ചതായി മന്ത്രി പി രാജീവ് പറഞ്ഞു. കുന്നുകര–അടുവാശേരി പാടശേഖരത്തിലെ മുണ്ടകൻ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
എഴുപത് ഏക്കറിൽ വിളഞ്ഞ ‘ഉമ' നെല്ലിനത്തിന്റെ കൊയ്ത്താണ് ആഘോഷപൂർവം നടന്നത്. കാർഷികസംസ്‌കാരത്തെ മുറുകെപ്പിടിക്കുന്ന ഇത്തരം കൂട്ടായ്മകൾ നാടിന്റെ വികസനത്തിന് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് ഗീത കൃഷ്ണൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി യു ജബ്ബാർ, കുന്നുകര സഹകരണബാങ്ക് പ്രസിഡന്റ് വി എസ് വേണു, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നൗഫില ഷമീർ, ജിജി സൈമൺ, വാർഡ് അംഗങ്ങളായ എൽ എ മോഹനൻ, രുദ്രാക്ഷി മാധവൻ, കൃഷിക്കൊപ്പം കളമശേരി ജനറൽ കൺവീനർ എം പി വിജയൻ, പാടശേഖര പ്രസിഡന്റ് എസ് ബിജു, കുന്നുകര കൃഷി ഓഫീസർ ഡോ. നീരജ പുതിയമഠം എന്നിവർ സംസാരിച്ചു.










0 comments