ഹരിതകർമസേനയ്‌ക്ക് വാട്ടർകൂളർ നൽകി

ഹരിതകർമസേനാ അംഗങ്ങൾക്കായി കേട്ടേത്ത് സന്തോഷ് കുമാർ വാങ്ങിയ വാട്ടർകൂളർ നഗരസഭാ ചെയർപേഴ്സൺ ലൈജി സജീവന് കൈമാറിയപ്പോൾ
കളമശേരി
ഏലൂർ നഗരസഭയിലെ ഹരിതകർമസേനാ അംഗങ്ങൾക്ക് പ്രവാസി കേട്ടേത്ത് സന്തോഷ് കുമാർ വാട്ടർകൂളർ നൽകി. മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സെന്ററിൽ ചൂടുകാരണം ജോലിചെയ്യാൻ ബുദ്ധിമുട്ടനുഭവിക്കുന്നതിനെ തുടർന്നാണ് വാട്ടർകൂളർ നൽകിയത്.
നഗരസഭാ ചെയർപേഴ്സൺ ലൈജി സജീവൻ ഏറ്റുവാങ്ങി. സ്ഥിരംസമിതി അധ്യക്ഷരായ സബീന നിഷാദ്, ആരതി ഷെബിൻ, വാർഡ് കൗൺസിലർ എസ് എസ് വൃന്ദ, ക്ലീൻ സിറ്റി മാനേജർ എ പി ജെയിംസ് എന്നിവർ സംസാരിച്ചു.










0 comments